സോണിയ ഗാന്ധി ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
national news
സോണിയ ഗാന്ധി ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 2:43 pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സോണിയയെ സര്‍ ഗംഗാ റാം നാഷണല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്ന് ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍ ഡി.എസ് റാണ മാധ്യമങ്ങളെ അറിയിച്ചു.

ജൂലൈ 30 നാണ് സോണിയയെ സര്‍ ഗംഗാറാം പോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. സാധാരണ പരിശോധനകള്‍ക്കായാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ഹോസ്പിറ്റല്‍ അധികൃതര്‍ പറഞ്ഞിരുന്നത്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ