എഡിറ്റര്‍
എഡിറ്റര്‍
‘ഇതെന്ത് ശരീരമാണ്?’; സ്വര വീഡിയോ പോസ്റ്റ് ചെയ്തു; സോനം കപൂറിനെതിരെ സോഷ്യല്‍ മീഡിയയുടെ ബോഡി ഷെയിമിംഗ്
എഡിറ്റര്‍
Wednesday 8th November 2017 8:46pm

മുംബൈ: ബോളിവുഡ് താരം സോനം കപൂറിനെതിരെ സൈബര്‍ സദാചാര കമ്മറ്റി. ബിക്കിനി അണിഞ്ഞ വീഡിയോയുടെ പേരിലാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയുടെ ആക്രമണം. തന്റെ പുതിയ ചിത്രമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിലെ സഹതാരമായ സ്വര ഭാസ്‌കര്‍ പോസ്റ്റ ചെയ്ത വീഡിയോയാണ് സോനത്തിന് വിനയായത്.

നീണ്ട യാത്രയുടെ ക്ഷീണം തീര്‍ക്കാന്‍ നീന്തല്‍ കുളത്തിനരികെ വിശ്രമിക്കുന്ന താരങ്ങളുടെ വീഡിയോയാണ് സ്വര ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്. വീഡിയോയില്‍ ബിക്കിനി ധരിച്ചായിരുന്നു സോനം എത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സദാചാര കമ്മറ്റി രംഗത്തെത്തിയത്.


Also Read: ‘കാശുണ്ടെങ്കില്‍ സമരത്തിന് ആളെ മാത്രമല്ല, പോസ്റ്റിന് ലൈക്കും റഷ്യയില്‍ നിന്നുവരെ വരും’; രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്കിലെ വ്യാജ ലൈക്കുകള്‍ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


മെലിഞ്ഞ സോനത്തിന്റെ ശീരരത്തെ അപമാനിക്കുന്നതും വേറെ വല്ല ജോലിയും നോക്കരുതോ എന്നു ചോദിക്കുന്നതുമാണ് ചില കമന്റുകള്‍. ഇതെന്ത് ശരീരമാണെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അതേസമയം വിമര്‍ശകര്‍ക്കു മറുപടിയുമായി സോനത്തിന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ ബോഡി ഷെയിംമിംഗ് നടത്തുന്നവരെ കുറിച്ച് സോനം ലേഖനം എഴുതിയിരുന്നു. അത്തരക്കാര്‍ക്കെതിരെ എങ്ങനെ തിരിച്ചടിക്കാം എന്നായിരുന്നു സോനം തന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്.

Advertisement