'സത്യന്‍ അന്തിക്കാടിന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഓര്‍ത്തു സിദ്ദീഖേട്ടന്റെ പെയറായിരിക്കുമെന്ന്'
Entertainment news
'സത്യന്‍ അന്തിക്കാടിന്റെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഓര്‍ത്തു സിദ്ദീഖേട്ടന്റെ പെയറായിരിക്കുമെന്ന്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd April 2023, 3:55 pm

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു മനസിനക്കരെ. ജയറാം നായകനായ ചിത്രത്തില്‍ നായികയായെത്തിയത് നയന്‍താരയായിരുന്നു. താരത്തിന്റെ ആദ്യ സിനിമ കൂടിയായിരുന്നു അത്. മനസിനക്കരയില്‍ നടി സോന നായരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ താന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചത് സിദ്ദീഖിന്റെ കൂടെയാണെന്നും എന്നാല്‍ മനസിനക്കരയിലേക്ക് വന്നപ്പോള്‍ അത് മാറ്റിപിടിക്കാമെന്ന് പറഞ്ഞത് സത്യന്‍ അന്തിക്കാട് തന്നെയാണെന്നും സോന പറഞ്ഞു.

‘തൂവല്‍ക്കൊട്ടാരം സിനിമക്ക് ശേഷം സത്യേട്ടന്റെ ഏതാണ്ട് എല്ലാ സിനിമയിലും ഞാനുണ്ടായിരുന്നു. അതിലെല്ലാം എന്റെ പെയറായിട്ട് വന്നത് സിദ്ദീഖേട്ടന്‍ ആയിരുന്നു. മനസിനക്കരയിലേക്ക് വന്നപ്പോഴാണ് അതൊന്ന് മാറ്റിയത്. അദ്ദേഹമത് മനപൂര്‍വം ചെയ്തതായിരുന്നു. കാരണം ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ പെയറായിട്ട് ആ സമയത്ത് അഭിനയിച്ചല്ലോ.

സത്യേട്ടന്റെ പടത്തിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാന്‍ കരുതിയിരുന്നു സിദ്ദീഖേട്ടന്റെ പെയറായിരിക്കുമെന്ന്. പിന്നെയാണ് എന്നോട് പറയുന്നത് സിദ്ദീഖേട്ടനല്ല, വേണുച്ചേട്ടനാണ് പെയറെന്ന്. അതിനുമുമ്പ് വേണുച്ചേട്ടന്റെ കൂടെ അരിമ്പാറ എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു.

ആ സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കാര്യം ഷീലാമ്മയുടെ മകളായി അഭിനയിക്കുന്നു എന്നതായിരുന്നു. അന്നൊക്കെ ഷീലാമ്മയെ കാണണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. ആ സിനിമയിലൂടെ അക്കാര്യം നടന്നു,’ സോന നായര്‍ പറഞ്ഞു.

content highlight: sona nair about sathyan anthikkad