മകന്റെ ടീച്ചര്‍ എന്താണ് ഇങ്ങനെ, കുനാല്‍ കമ്ര സഞ്ചരിച്ച എയര്‍ലൈന്‍ പോലെ പെരുമാറുന്നത്; ട്രോളുമായി റസൂല്‍ പൂക്കുട്ടി
national news
മകന്റെ ടീച്ചര്‍ എന്താണ് ഇങ്ങനെ, കുനാല്‍ കമ്ര സഞ്ചരിച്ച എയര്‍ലൈന്‍ പോലെ പെരുമാറുന്നത്; ട്രോളുമായി റസൂല്‍ പൂക്കുട്ടി
ന്യൂസ് ഡെസ്‌ക്
Saturday, 1st February 2020, 11:56 pm

മുംബൈ: സ്റ്റാന്റ് അപ്പ് കോമെഡിയന്‍ കുനാല്‍ കമ്രയ്ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈനിനെ ട്രോളി റസൂല്‍ പൂക്കുട്ടി. തന്റെ മകന്റെ ഉത്തരക്കടലാസിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ ട്രോള്‍.

മകന്റെ ഉത്തരക്കടലാസില്‍ ഒരു ഉത്തരം ടീച്ചര്‍ വെട്ടുകയും ഒരു കമന്റും എഴുതിയിരുന്നു. ഇതിനെയാണ് കുനാല്‍ കമ്രയുടെ യാത്രവിലക്കുമായി റസൂല്‍ പൂക്കുട്ടി താരതമ്യം ചെയ്തത്.

‘ഞാന്‍ എന്റെ മകന്റെ ഉത്തരക്കടലാസുകള്‍ പരിശോധിക്കുകയായിരുന്നു. ഈ രണ്ട് ഉത്തരങ്ങള്‍ കണ്ട് ഞാന്‍ ആകെ ആശയകുഴപ്പത്തിലാണ്. പുസ്തകം വായിച്ചുള്ള അറിവ് വച്ചല്ല മകന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്. സ്വന്തം ബോധത്തില്‍ നിന്നാണ്. ഒന്ന് കോണ്‍വെക്സ് കണ്ണാടികളെക്കുറിച്ചും മറ്റൊന്ന് ഗുരുത്വാകര്‍ഷണനിയമത്തെക്കുറിച്ചും. ഒന്നിന് മുഴുവന്‍ മാര്‍ക്കുണ്ട്. മറ്റേത് വെട്ടിക്കളഞ്ഞിരിക്കുന്നു. ഒരു കമന്റോടെ. ഈ ടീച്ചര്‍മാര്‍ എന്താ ഇങ്ങനെ എന്ന് എനിക്കു മനസ്സിലാകുന്നില്ല. കുനാല്‍ കമ്ര സഞ്ചരിച്ച എയര്‍ലൈന്‍സിന്റേതു പോലെയാണ് അവര്‍ പെരുമാറുന്നത്.’ എന്നായിരുന്നു റസൂലിന്റെ കമന്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കുനാല്‍ കമ്ര വക്കീല്‍ നോട്ടീസ് അയച്ചു യാത്രാവിലക്ക് ഉടന്‍ പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കുനാല്‍ കമ്ര വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷമാപണം രാജ്യത്തെ പ്രധാന പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യം ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.

തനിക്കുണ്ടായ മാനസിക വേദനക്കും സംഭവത്തെ തുടര്‍ന്ന് സ്വദേശത്തും വിദേശത്തും പരിപാടികള്‍ നിര്‍ത്തലാക്കിയതിനാലും നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും ഇന്‍ഡിഗോ എയര്‍ലൈനിനോട കുനാല്‍ കമ്ര ആവശ്യപ്പെട്ടു.

ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ വെച്ച് പരിഹാസ രൂപേണ കുനാല്‍ കമ്ര ചോദ്യങ്ങള്‍ ചോദിച്ചത്.എന്നാല്‍ അര്‍ണാബ് മറുപടിയൊന്നും പറയാതെ നിരസിക്കുകയായിരുന്നു.

വിമാനത്തില്‍ വെച്ച് കമ്ര വീഡിയോ എടുത്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ഇന്‍ഡിഗോ പറഞ്ഞത്.
ചൊവ്വാഴ്ച കുനാല്‍ കമ്ര പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്ര ചോദിച്ചത്.

ചോദ്യങ്ങള്‍ ചോദിക്കുന്ന കമ്രയോട് അര്‍ണാബ് മറുപടി നല്‍കാന്‍ തയ്യാറാവാത്തതും വിഡിയോയില്‍ വ്യക്തമാണ്. തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങള്‍ നിങ്ങളുടെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കും’ കുനാല്‍ കമ്ര പറയുന്നുണ്ട്.

DoolNews Video