എഡിറ്റര്‍
എഡിറ്റര്‍
അമ്മയെക്കൊന്നശേഷം മകന്‍ ഹൃദയം ചട്‌നിയ്‌ക്കൊപ്പം കഴിച്ചെന്ന് പൊലീസ്
എഡിറ്റര്‍
Tuesday 29th August 2017 12:59pm

പൂന: 27 കാരനായ മകന്‍ അമ്മയെക്കൊന്നശേഷം ഹൃദയം ചട്‌നിക്കൊപ്പം കഴിച്ചെന്ന് പൊലീസ്. തിങ്കളാഴ്ച വൈകുന്നേരം കൊല്‍ഹാപൂരിലാണ് സംഭവം.

മദ്യപിച്ച് വീട്ടിലെത്തിയ മകന്‍ ഭക്ഷണം ലഭിക്കാതായതോടെ അമ്മയെ കത്തിയെടുത്തു കുത്തുകയായിരുന്നു. ശേഷം ചട്‌നിയും കുരുമുളകും ചേര്‍ത്ത് ഹൃദയം ഭക്ഷിച്ചെന്നും പൊലീസ് പറയുന്നു.

ഒരു മണിക്കൂറിനുശേഷം ചോരയുറ്റുന്ന കൈകളുമായി ഇയാള്‍ വീടിനു പുറത്തിറങ്ങിയെന്നും പൊലീസ് പറയുന്നു.

സംഭവുമായി ബന്ധപ്പെട്ട് സുനില്‍ കുച്ചാകുര്‍ണിയെന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. യെശവാല എന്ന 65കാരിയാണ് കൊല്ലപ്പെട്ടത്.


Also Read: ധൈര്യമുണ്ടെങ്കില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും വി.വി പാറ്റ് ഉപയോഗിക്കൂ; അട്ടിമറി നടത്താതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്നും കെജ്‌രിവാള്‍


നിര്‍മാണ തൊഴിലാളിയായ സുനില്‍ വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന് ഷാഹുപുരി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജയ് മോര്‍ പറയുന്നു. സംഭവം നടക്കുന്ന സമയത്ത് സുനിലിന്റെ ഭാര്യയും കുട്ടികളും മുംബൈയിലെ അവരുടെ വീട്ടിലായിരുന്നു.

നന്നായി മദ്യപിച്ചെത്തിയ സുനില്‍ ആദ്യം ഭക്ഷണം അന്വേഷിച്ച് അയല്‍വീട്ടില്‍ പോയി. എന്നാല്‍ അവിടെ നിന്നും ഒന്നും ലഭിക്കാതായതോടെ തിരിച്ച് വീട്ടിലെത്തി. വീട്ടിലെത്തിയ ഉടന്‍ അമ്മയുമായി വഴക്കായി. പെട്ടെന്ന് ഇയാള്‍ അമ്മയെ കുത്തിക്കൊല്ലുകയായിരുന്നു. പിന്നീട് അമ്മയുടെ ഹൃദയം പുറത്തെടുത്ത് ഒരു പ്ലേറ്റില്‍ നിരത്തി. ഇതിനു മേല്‍ ചട്‌നിയും കുരുമുളകുപൊടിയും സ്േ്രപ ചെയ്തു. ശേഷം അതിന്റെ ഒരു ഭാഗം ഭക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്.

Advertisement