എഡിറ്റര്‍
എഡിറ്റര്‍
എന്‍.എസ്.എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പി.ജെ. കുര്യന്‍
എഡിറ്റര്‍
Saturday 8th June 2013 12:06pm

p.j-kurean

കൊച്ചി: എന്‍.എസ്.എസും യു.ഡി.എഫുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍.

എന്‍എസ്എസിന്റെ വിശ്വാസം ആര്‍ജിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറാകണം. എന്‍എസ്എസിന്റെ പല ആവശ്യങ്ങളും പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് തെരുവിലേക്ക് എത്തിക്കുന്നത് ഭൂഷണമല്ല. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് പരിഹരിക്കും.

ഇക്കാര്യം താന്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും പി.ജെ.കുര്യന്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ തന്നെ രമേശിന്റെ മന്ത്രിസഭാപ്രവേശം ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റെ പരിഗണനയിലാണ്.

ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മൂന്നുതവണ ചര്‍ച്ചനടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെവന്നതോടെയാണ് കേന്ദ്രനേതൃത്വം ഇടപെട്ടത്.

വിദേശപര്യടനം കഴിഞ്ഞത്തെിയ എ.കെ. ആന്റണി വെള്ളിയാഴ്ച ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും ടെലിഫോണില്‍ സംസാരിച്ചിരുന്നു.

തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ സുപ്രധാന ചര്‍ച്ചകള്‍ക്ക് കേന്ദ്രനേതൃത്വം തയാറാകുമെന്ന് കരുതാനാവില്ല. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ട്രി ഇന്ന് ദല്‍ഹിയില്‍ മടങ്ങിയത്തെിയശേഷം കേരളത്തിലെ വിഷയം പരിഗണനക്കെടുക്കുമെങ്കിലും നിയമസഭാ സമ്മേളനത്തിനുശേഷം വിശദ ചര്‍ച്ചയാകാമെന്ന് തീരുമാനിക്കാനാണ് സാധ്യത.

Advertisement