എഡിറ്റര്‍
എഡിറ്റര്‍
സോളോ കാണാനുള്ള അഞ്ച് കാരണങ്ങള്‍
എഡിറ്റര്‍
Thursday 5th October 2017 1:20pm

ഏറെ നാളായുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദുല്‍ഖര്‍ നായകനായ സോളോ ഇന്ന് പ്രദര്‍ശനെത്തിനെത്തുകയാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയനായ ബിജോയ് നമ്പ്യാരും ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നായകസങ്കല്‍പ്പത്തിനപ്പുറം സോളോ കാണാനുള്ള ചില കാരണങ്ങള്‍ ഇവയാണ്.
1. ബിജോയ് നമ്പ്യാരുടെ മലയാളത്തിലെ അരങ്ങേറ്റം

ബോളിവുഡ് സിനിമയില്‍ വെന്നിക്കൊടി പാറിച്ച ബിജോയ് നമ്പ്യാരുടെ മലയാളത്തിലുള്ള അരങ്ങേറ്റമാണ് സോളോ. ഇതുതന്നെയാണ് ചിത്രത്തെ സംബന്ധിച്ച് വലിയ ഹൈലൈറ്റ്.ശൈത്താന്‍, ഡേവിഡ് ആന്‍ വാസിര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പേരെടുത്ത ബിജോയ്‌ രാജ്കുമാര്‍ റാവു,കല്‍ക്കില കൊയ്ച്ച്‌ലിന്‍, രജിത് കപൂര്‍ വിക്രം തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജോയുടെ ആദ്യമലയാള ചിത്രമെന്ന പ്രത്യേകതയും സിനിമാപ്രേമികളെ സോളോ കാണാന്‍ പ്രേരിപ്പിക്കുന്നത് തന്നെയാണ്.
2. ദുല്‍ഖര്‍ സല്‍മാന്‍ നാല് ഗെറ്റപ്പുകളില്‍

നാല് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോളോ. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ എത്തുന്നത്. രുദ്ര, ശിവ, ശേഖര്‍, ത്രിലോക് തുടങ്ങിയവയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍. നാല് വ്യത്യസ്ത ഗെറ്റപ്പുകളില്‍ എത്തുന്ന ദുല്‍ഖറിന്റെ കഥാപാത്രങ്ങള്‍ നാലും വ്യത്യസ്തമാണ്. ഡി.ക്യൂ ആരാധകരെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് സോളോ നല്‍കുന്നത്.
3. സംഗീതത്തിനുള്ള പ്രാധാന്യം

സോളോ എന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രധാന്യം സംഗീതത്തിനാണ്. അഞ്ച് സംഗീത സംവിധായകരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പുതിയ തലമുറക്കാരേയും പഴയ തലമുറക്കാരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ഗാനങ്ങള്‍ തന്നെയാണ് പ്രത്യേകത. ഏതാണ്ട് 21 ഓളം ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

4. ചിത്രത്തിലെ നായികാ കഥാപാത്രങ്ങള്‍

സാധാരണ സിനിമകളിലെ ഒറ്റ നായികാ സങ്കല്‍പ്പങ്ങളില്‍ നിന്നും വിഭിന്നമായി നിരവധി നായികമാരാണ് ചിത്രത്തില്‍ ചിത്രത്തിലുള്ളത്. ആര്‍തി വെങ്കിടേഷ്, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

ബോളിവുഡ് താരം ഡിനോ മൊറിയ, നാസര്‍, സുഹാസിനി, ആന്‍ അഗസ്റ്റിന്‍, ദീപ്കി സതി തുടങ്ങി നീണ്ട നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
5 നാല് കഥകള്‍.. ഒരു സിനിമ

നാല് ചെറു ചിത്രങ്ങള്‍ ചേര്‍ന്ന ഒരു ആന്തോളജിയാണ് സോളോ. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിന് പിന്നാലെ ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ പരീക്ഷണങ്ങളില്‍ ഒന്നാണ് സോളോ. ഇതിലെ ഓരോ ചെറുസിനിമയും ഒരു ഫുള്‍ലെങ്ത് ഫീച്ചര്‍ സിനിമ പോലെ അനുഭവപ്പെടുമെന്നതാണ് മറ്റൊരു പ്രത്യേകത.

Advertisement