എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണനെ ചോദ്യം ചെയ്തു
എഡിറ്റര്‍
Tuesday 18th June 2013 12:31am

biju

കൊല്ലം: സോളാര്‍ തട്ടിപ്പ് കേസില്‍ കോയമ്പത്തൂരില്‍ അറസിറ്റിലായ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ചോദ്യം ചെയ്തു.

തിങ്കളാഴ്ച രാത്രി കൊല്ലത്ത് എത്തിച്ച ഇയാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്ന് കൊട്ടരക്കര കോടതിയില്‍ ഹാജരാക്കും.

Ads By Google

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സിജി സുരേഷ്‌കുമാറിന്റെ കീഴിലുള്ള അന്വേഷണ സംഘമാണ് ബിജുവിനെ അറസ്റ്റു ചെയ്ത് കൊല്ലത്ത് എത്തിച്ചത്. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

ഭാര്യ സരിത എസ്. നായര്‍ ഈ മാസം രണ്ടിന് അറസ്റ്റിലായതിനു പിന്നാലെയാണ് ബിജു ഒളിവില്‍ പോയത്. നടി ശാലു മേനോന്റെ കാറില്‍ തൃശൂരില്‍ എത്തിയതിന് ശേഷം അവിടെനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.

എന്നാല്‍ ബിജു രാധാകൃഷ്ണന്‍ തന്നെയും കുടുംബത്തെയും തട്ടിപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ശാലു മേനോന്‍ പ്രതികരിച്ചു. ടീം സോളാര്‍ കമ്പനിയുടെ പരസ്യം ചെയ്യാനായി സമീപിച്ച ബിജു രാധാകൃഷ്ണന്‍ തുടര്‍ന്ന് സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് 20 ലക്ഷം രൂപ തട്ടിയെടുത്തതായും ശാലു ആരോപിച്ചു.

‘എന്റെ ഉടമസ്ഥതയിലുള്ള ജയകേരള നൃത്തകലാലയം എന്ന ഡാന്‍സ് സ്‌കൂളിന്റെ അഡൈ്വസര്‍ എന്ന പദവി ഇയാള്‍ക്കു നല്‍കിയിട്ടില്ല. ബിജു രാധാകൃഷ്ണനുമായി എന്റെ വിവാഹം റജിസ്റ്റര്‍ ചെയ്തുവെന്നത് വ്യാജപ്രചാരണമാണ്.

‘ഞാനും അമ്മയും കാറില്‍ തൃശൂരിലേക്കു പോയപ്പോള്‍ ബിജു കൂടെ വന്നിരുന്നു. കോയമ്പത്തൂരിലേക്കു പോകുകയാണെന്നാണു പറഞ്ഞത്. ഫോണിനു ചാര്‍ജില്ലെന്നു പറഞ്ഞ് എന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി ആരെയോ വിളിക്കുകയും ചെയ്തു.

തൃശൂരില്‍ നിന്നു മടങ്ങുമ്പോള്‍ ഫോണ്‍ തിരിച്ചുവാങ്ങാന്‍ മറന്നതിനാല്‍ ഫോണ്‍ ബിജുവിന്റെ കയ്യിലായി. നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം മൂന്നാറില്‍ വിനോദയാത്ര പോയപ്പോള്‍ സുഹൃത്ത് എന്ന നിലയില്‍ ബിജു ഒപ്പം വന്നു. അന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

പുതിയ കാറു വാങ്ങുന്നതിനു പോയ സമയത്തും ബിജു ഒപ്പം വന്നിരുന്നു. ഇത്തരം ചിത്രങ്ങളെല്ലാം ബിജു രാധാകൃഷ്ണന്‍ ടീം സോളാര്‍ കമ്പനിയുമായി എനിക്കു ബന്ധമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും ശാലു പറഞ്ഞു.

Advertisement