സോളാര്‍ പീഡന കേസ്; എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന
Kerala News
സോളാര്‍ പീഡന കേസ്; എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th April 2022, 12:20 pm

തിരുവനന്തപുരം: സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന. എം.പി ഹൈബി ഈഡനെതിരെയുള്ള പരാതിയിലാണ് പരാതികാരിയുമായി സി.ബി.ഐ പരിശോധന നടത്തുന്നത്.

എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയിലാണ് നടപടി. ഹൈബി ഈഡന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34ാം മുറിയിലാണ് പരിശോധന നടത്തുന്നത്.

2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. അഞ്ചംഗ സി.ബി.ഐ സംഘമാണ് പരിശോധന നടത്തുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. ഓരോ പരാതിയും ഓരോ അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.

2021 അവസാനമാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. എം.എല്‍.എ ഹോസ്റ്റലില്‍ പരിശോധന നടത്തുന്നത് ഇതാദ്യമായാണ്.

Content Highlights: Solar rape case CBI check on MLA hostel