എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് അനര്‍ട്ടിന്റെ അംഗീകാരമില്ലാത്ത കമ്പനി
എഡിറ്റര്‍
Wednesday 19th June 2013 11:52am

ummen-580

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്.

ട്രിവാന്‍ഡ്രം ഗ്ലോബല്‍ സിറ്റി ഇന്‍ഷ്യേറ്റീവ് എന്ന സ്വകാര്യ സ്ഥാപനമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത്. എന്നാല്‍ ഈ കമ്പനിക്ക് യാതൊരു അംഗീകാരവുമില്ല.

Ads By Google

നോഡല്‍ എജന്‍സിയായ അനര്‍ട്ടിന്റെയോ കേന്ദ്ര പാരമ്പരേതര ഊര്‍ജ്ജവകുപ്പിന്റെയോ അംഗീകാരമില്ലാത്ത സ്വകാര്യ കമ്പനിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സീഡിറ്റിന്റെ മറവില്‍ സോളര്‍ പാനല്‍ സ്ഥാപിച്ചത്.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബോധപൂര്‍വ്വം ഈ വസ്തുത മറച്ചുവെയ്ക്കുകയായിരുന്നു.

ട്രിവാന്‍ഡ്രം ഗ്ലോബല്‍ സിറ്റി ഇന്‍ഷ്യേറ്റീവ് എന്ന സ്ഥാപനം തുടര്‍ന്ന് അവരുടെ ചില പദ്ധതികളുടെ ഉദ്ഘാടകനാക്കിയതും കേരള മുഖ്യമന്ത്രിയെ ആണ്.

എം.എന്‍.ആര്‍.എ അംഗീകാരമില്ലാത്ത സ്വകാര്യസോളാര്‍ പവ്വര്‍ എജന്‍സിയെ മുഖ്യമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തിയത് അനര്‍ട്ടിന്റെ അംഗീകാരമുള്ള സ്ഥാപനമായാണ്.

ട്രിവാന്‍ഡ്രം ഗ്ലോബല്‍ സിറ്റി ഇന്‍ഷിയേറ്റിവ് എന്ന സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ പദ്ധതിയെ സംബന്ധിച്ച വലിയ പരസ്യങ്ങളും നല്‍കിയിരുന്നു.

അനര്‍ട്ടിന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഗ്ലോബല്‍ സിറ്റി ഇന്‍ഷ്യേറ്റീവിന്റേയും പ്രവര്‍ത്തനങ്ങള്‍.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ സോളാര്‍ പാനല്‍ വെച്ചത് അനര്‍ട്ടല്ല ആര്‍.വി.ജി മേനോന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത മെഗാബൈറ്റ് എന്ന സ്ഥാപനമാണെന്നാണ് ഇന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫീസിലും ആര്‍.വി.ജി മേനോന്റെ വീട്ടിലുമാണ് മെഗാബൈറ്റ് ആദ്യം സ്ഥാപിച്ചത്.

അനര്‍ട്ടിന്റെ പട്ടികയിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള അമ്മിണി സോളാര്‍ എന്ന കമ്പനിയാണ് മെഗാബൈറ്റ് സോളാര്‍ സ്ഥാപിച്ചത്.

ഇവര്‍ തന്നെയാണ് കഴക്കൂട്ടം സൈനിക കേന്ദ്രത്തിലും സോളാര്‍ പാനല്‍ സ്ഥാപിച്ചത്.  അതിനാല്‍ തന്നെ അതില്‍ അനധിതൃകമായി ഒന്നും
നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement