എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ തട്ടിപ്പ് കേസ്: അന്വേഷണ സംഘത്തെ മാറ്റില്ലെന്ന് തിരുവഞ്ചൂര്‍
എഡിറ്റര്‍
Sunday 16th June 2013 3:25pm

thiruvanchoor-radhakrishnan

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇടത് സര്‍ക്കാറിന്റെ കാലത്ത് നിര്‍ണായക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയാണ് ഇതിന് കാരണം.

Ads By Google

അന്വേഷണത്തില്‍ പൂര്‍ണ തൃപ്തനാണ്. എന്തു വന്നാലും അന്വേഷണ സംഘത്തെ മാറ്റില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം, സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.

വിഷയം രാഷ്ട്രീയമായി നേരിടുമെന്നും അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് കാത്തിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കേസില്‍ ആരോപിതനായ ഗണേഷ് കുമാറിന്റെ ബന്ധുവാണ് കേസ് അന്വേഷിക്കുന്ന എ.ഡി.ജി.പി ഹേമചന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുദതാനന്ദന്‍ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരേയും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

Advertisement