എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആളുകള്‍ ഇടിച്ചുകയറി; നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി
എഡിറ്റര്‍
Thursday 9th November 2017 1:39pm

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ള സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തതിന് പിന്നാലെ നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി.

ആളുകള്‍ കൂട്ടത്തോടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലയ്ക്കുകയായിരുന്നു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്.

ഇതോടൊപ്പം റിപ്പോര്‍ട്ട് വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇംഗ്ലിഷിലുള്ള നാലുഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സഭാ സമ്മേളനം തീര്‍ന്ന് ഏറെ കഴിഞ്ഞാണ് മലയാളം പരിഭാഷ സൈറ്റില്‍ ചേര്‍ത്തത്. ഇതിന്റെ അറിയിപ്പ് വന്നതും സൈറ്റില്‍ ആളുകള്‍ കൂട്ടത്തോടെ വെബ്‌സൈറ്റില്‍ കയറുകയായിരുന്നു.


Dont Miss മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി ചൂഷണം ചെയ്തു; റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ഇവ


വലിപ്പം കൂടിയ ഫയല്‍ ആയതിനാലാണ് ഡൗണ്‍ലോഡ് ചെയ്തു തുറന്നുവരാന്‍ താമസമെടുത്തതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.

ഗുരുതര ലൈംഗികാരോപണങ്ങളാണ് സോളാര്‍ അഴിമതിക്കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ളത്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍ അടൂര്‍ പ്രകാശ് തുടങ്ങിവര്‍ക്കെതിരെയും എം.എല്‍എമാര്‍ക്കെതിരെയുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.

സരിതയെ മകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ചവര്‍ എന്ന പേരിലല്ല യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.

സരിതയുടെ പരാതികള്‍ എന്ന നിലയിലാണ് കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍പ്പെടുത്തിയിട്ടുള്ളത്.

തന്നെ പീഡിപ്പിച്ച 16 പേരുടെ പേരുകള്‍ വ്യക്തമാക്കിക്കൊണ്ടുളള സരിതയുടെ കത്തും അനുബന്ധമായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

Advertisement