എഡിറ്റര്‍
എഡിറ്റര്‍
നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ കുത്തിയിരിപ്പ് സമരം
എഡിറ്റര്‍
Tuesday 18th June 2013 9:31am

assembly

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം.  രാവിലെ സഭ ചേര്‍ന്നപ്പോള്‍ത്തന്നെ പ്രതിപക്ഷം ശക്തമായ ബഹളം ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി.

Ads By Google

തുടര്‍ന്ന് ചോദ്യോത്തര വേള റദ്ദാക്കിയതായി സ്പീക്കര്‍ അറിയിച്ചു. ഇതോടെ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ഇടത് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി.

സ്ഥിതിഗതികള്‍ നിയന്ത്രണാ ധീതമായതോടെ സഭ ഇന്നത്തേക്കു പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.

ചോദ്യോത്തര വേള തുടങ്ങി വയ്ക്കാന്‍ പോലും കഴിയും മുന്‍പ് പ്രതിപക്ഷം ബഹളം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അതില്ലാതെ ഒരു ചുവട് പിന്നോട്ട് വെയ്ക്കില്ലെന്നുമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.

വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന സൂചനയാണ് പ്രതിപക്ഷം നല്‍കുന്നത്. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ച് നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

Advertisement