എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്കിലൂടെ തെറിവിളിച്ചയാളെ നേരില്‍ കണ്ടു സുഹൃത്താക്കി; സോഷ്യല്‍മീഡിയയില്‍ വൈറലായി പ്രവാസി യുവാക്കള്‍
എഡിറ്റര്‍
Thursday 5th October 2017 7:24pm

 

കോഴിക്കോട്: സൗഹൃദം പൂക്കുന്ന വേദിയാണ് സോഷ്യല്‍മീഡിയയെന്ന് നിസംശയം പറയാന്‍ കഴിയും. എന്നാല്‍ അടുത്തകാലത്തായി സൗഹൃദങ്ങളെക്കാള്‍ പരസ്പരം ചളിവാരിയെറിയാനും പോര്‍വിളിക്കാനുമാണ് പലരും ഉപയോഗിക്കുന്നത്. അസ്ലീലപരമായ കമന്റുകള്‍ പലരുടെയും പോസ്റ്റുകള്‍ക്ക് നല്‍കുകയെന്നത് ചിലരുടെ വിനോദവുമാണ്.


Also Read: ഹാദിയയുടെ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹാദിയ തന്നെ; ഹൈക്കോടതി നടപടി ഞെട്ടിക്കുന്നതെന്നും പ്രകാശ് കാരാട്ട്


എങ്കിലും മുഖപുസ്തകത്തില്‍ തുടങ്ങി ജീവിതത്തിലേക്കും പടരുന്ന സൗഹൃദങ്ങള്‍ ഏറെയാണ്. ഫേസ്ബുക്കിലൂടെയും മറ്റും പരിചയപ്പെട്ട് കൂടെകൂട്ടുന്ന നിരവധി സൗഹൃദങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഉണ്ടാകും. ഒരു പോസ്റ്റില്‍ തെറിവിളിയില്‍ തുടങ്ങിയ ബന്ധം ജീവിതത്തിലേക്ക് നല്ല രീതിയില്‍ പകര്‍ത്തിയ രണ്ടു പ്രവാസിയുവാക്കളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരം.

ഫേസ്ബുക്കിലൂടെ തെറിവിളിച്ച ആളെ നേരിട്ടു പോയി കണ്ട് സംസാരിച്ച ശേഷം രൂപപ്പെട്ട വലിയ സൗഹൃദത്തിന്റെ കഥ ഇരുവരും വീഡിയോയിലൂടെ പറയുന്നതാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നത്. ഇസ്‌ലാം മത വിശ്വാസിയായ യുവാവും ഹിന്ദു മത വിശ്വാസിയായ യുവാവുമാണ് തെറിവിളില്‍ നിന്ന് സൗഹൃദത്തിലേക്ക് വഴിമാറിയത്.


Dont Miss: ‘മിതാലിയുടെ ജീവിതം പുസ്തക രൂപത്തിലും’; ആത്മകഥയെഴുതാന്‍ ഒരുങ്ങി മിതാലി രാജ്


തന്റെ ഫേസ്ബുക് പോസ്റ്റിന് താഴെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച നിതിന്‍ എന്ന യുവാവിനെ നേരില്‍ കാണാന്‍ എത്തിയ സമീറിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. മുഖപുസ്തകത്തിനു പുറത്ത് എല്ലാവര്‍ക്കും നല്ലമുഖം ഉണ്ടെന്നാണ് തനിക്ക് ബോധ്യമായതെന്നാണ് സമീര്‍ പറയുന്നത്.

ഷാര്‍ജയില്‍ നിന്ന് തന്നെ കാണാന്‍ ദുബൈയിലെത്തിയ സമീറിന്റെ നടപടി തന്റെ കണ്ണ് നനയിച്ചുവെന്നാണ് വീഡിയോയില്‍ നിതിന്‍ പറയുന്നത്. അപമര്യാദയായി പെരുമാറിയതിന് നിതിന്‍ സോറിയും പറയുന്നുണ്ട്.

വീഡിയോ കാണാം:

Advertisement