നടീനടന്മാര്‍ക്ക് മാത്രമല്ല ലൈറ്റ് ബോയിസിനും മികച്ച താമസ സൗകര്യം; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
Malayala cinema
നടീനടന്മാര്‍ക്ക് മാത്രമല്ല ലൈറ്റ് ബോയിസിനും മികച്ച താമസ സൗകര്യം; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th November 2019, 11:50 pm

സിനിമയില്‍ ആരും ശ്രദ്ധിക്കാത്ത പലപ്പോഴും അവഗണനകള്‍ക്ക് വിധേയരാവുന്നവരില്‍ ചിലരാണ് ലൈറ്റ് ബോയ്‌സ്. പലപ്പോഴും താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുമ്പോള്‍ ലൈറ്റ് ബോയിസിനെ അവഗണിക്കാറാണ് പതിവ്.

താമസത്തിന്റെ കാര്യത്തിലും ഇത്തരം അവഗണകള്‍ പതിവാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് മാറ്റം വരുത്തുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രൈമും

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൃഥ്വിരാജ് നായകനും നിര്‍മ്മാതാവുമാകുന്ന, ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലാണ് താരങ്ങള്‍ക്കെന്ന പോലെ വൃത്തിയും സൗകര്യങ്ങളും ഉള്ള താമസം ലൈറ്റ്മാനും ഒരുക്കിയത്. മനു മാളികയില്‍ എന്ന ലൈറ്റ് മാനാണ് തങ്ങള്‍ക്ക് കിട്ടിയ താമസ സ്ഥലം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കേരള സിനി ഔട്ട് ഡോര്‍ യൂണിറ്റില്‍ വര്‍ക്ക് ചെയ്തിട്ട് ആദ്യമായി ഒരു സിനിമക്ക് ലൈറ്റുമാന് ഫുള്‍ പടത്തിനു താമസിക്കാന്‍ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയില്‍ ഉള്ള ആളുകള്‍ക്ക് നന്ദി ഞങ്ങള്‍ അറിയിക്കുന്നു. യൂണിറ്റ് വര്‍ക്കേഴ്‌സിനെ സ്ഥിരമായി കിടത്തുന്ന റൂമുകള്‍ക്ക് 600 700 രൂപ കൊടുക്കുമ്പോള്‍ ഇ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു.’ മനു ഫേസ്ബുക്കില്‍ കുറിച്ചു.

സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും. ജീന്‍ പോളും പൃഥ്വിയുടെ കൂടെ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.