എഡിറ്റര്‍
എഡിറ്റര്‍
‘മോദിയുടെ ഗുജറാത്തോ യോഗിയുടെ യു.പിയോ അല്ല ഇത് കേരളമാണ്, ഇവിടെ വര്‍ഗീയത പടര്‍ത്താം എന്നു കരുതണ്ട’; അമിത് ഷായെ പൊങ്കാലയിട്ട് ‘അലവലാതി റിട്ടേണ്‍സ്’ ട്രെന്റ്
എഡിറ്റര്‍
Tuesday 3rd October 2017 12:54pm

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്ര ഇന്ന് പയ്യന്നൂരില്‍ നിന്നും ആരംഭിക്കും. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

കേരളത്തിലേക്ക് മടങ്ങി വരുന്ന അമിത് ഷായ്ക്ക് ഗംഭീര വരവേ്ല്‍പ്പാണ് സോഷ്യല്‍ മീഡിയയും നല്‍കിയിരിക്കുന്നത്. മുമ്പ് അമിത് ഷാ കേരളത്തിലെത്തിയപ്പോള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും സജീവമായി പോ മോനേ ഷാജി, അലവലാതി ഷാജി തുടങ്ങിയ ട്രെന്റുകള്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റിറ്റുണ്ട്. #അലവലാതിറിട്ടേണ്‍സ് എന്ന ട്രെന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാറിയിരിക്കുന്നത്.

നിരവധി പേരാണ് ട്രെന്റി്‌ന്റെ ഭാഗമായി അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മിക്ക ട്രോളുകളും പറയുന്നത് കേരളം മോദിയുടെ ഗുജറാത്തോ യോഗിയുടെ യു.പിയോ അല്ല കേരളമാണ് അതുകൊണ്ട് ഇവിടെ വര്‍ഗീയത പടര്‍ത്താം എന്നു കരുതണ്ട എന്നാണ്. അമിട്ട് ടൂ എന്ന പേരിലും ട്രോളുകള്‍ സജീവമാകുന്നുണ്ട്.


Also Read:  എന്റെ അച്ഛന്‍ നിരപരാധിയാണ്; അദ്ദേഹവുമായി തനിക്ക് തെറ്റായി ഒരു ബന്ധവുമില്ല; ഒളിവില്‍ കഴിയവെ നല്‍കിയ അഭിമുഖത്തില്‍ ഹണിപ്രീത്


‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര. ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന പദയാത്രയില്‍ അമിത് ഷാ പങ്കാളിയാകും. വ്യാഴാഴ്ച മമ്പറം മുതല്‍ തലശ്ശേരി വരെയുള്ള പദയാത്രയിലും ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. ആദ്യ നാലു ദിവസവും യാത്ര കണ്ണൂര്‍ ജില്ലയിലായിരിക്കും.

കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനവും എം.പി സുരേഷ് ഗോപിയും സംസ്ഥാന നേതാക്കളും യാത്രയുടെ ഭാഗമാകും.

ചില പ്രതികരണങ്ങള്‍ കാണാം
Advertisement