എഡിറ്റര്‍
എഡിറ്റര്‍
വിമാനത്തില്‍ നിന്നിറങ്ങാനായി കൊണ്ടുവന്ന സ്വര്‍ണ എസ്‌കലേറ്റര്‍ പണിമുടക്കി: ഒടുക്കം നടന്നിറങ്ങിയ സൗദി രാജാവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Saturday 7th October 2017 9:43am

മോസ്‌കോ: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ മോസ്‌കോയിലേക്ക് സ്വാഗതം ചെയ്തത് ട്രോളുകള്‍. പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയ ഭരണാധിപതി പുറത്തിറങ്ങുന്നതിനിടെ സ്വര്‍ണ്ണം കൊണ്ടുള്ള എസ്‌കലേറ്റര്‍ നിന്നു പോയതാണ് കാരണം.

പാതി വഴിയ്ക്ക് എസ്‌കലേറ്റര്‍ നിന്നതോടെ 81 കാരനായ രാജാവ് നടന്ന് പടിയിറങ്ങുന്ന രാജാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജകീയ സ്വീകരണമെന്നാണ് സോഷ്യല്‍ മീഡിയ രാജാവിന്റെ എസ്‌കലേറ്റര്‍ അബദ്ധത്തെ പരിഹസിക്കുന്നത്.

മോസ്‌കോ യാത്രയ്ക്കുവേണ്ടിയുള്ള സൗദി രാജാവിന്റെ ആഢംബരങ്ങള്‍ ഇതിനകം തന്നെ വാര്‍ത്തയായിരുന്നു. 1500 സ്റ്റാഫുകളുമായാണ് സല്‍മാന്‍ രാജാവ് മോസ്‌കോ സന്ദര്‍ശിക്കുന്നത്. കാര്‍പ്പറ്റുകള്‍ മുതല്‍ സ്വര്‍ണം പൂശിയ ബാരിയറുകള്‍ വരെ റഷ്യയിലേക്ക് കൊണ്ടുപോകുന്നുണ്ട്.

മോസ്‌കോയിലെ രണ്ട് ആഢംബര ഹോട്ടലുകളാണ് സൗദി ബുക്ക് ചെയ്തിരിക്കുന്നത്. ഫോര്‍ സീസണ്‍സ് മോസ്‌കോയും റിറ്റ്‌സ് കാള്‍ടണും. ഫോര്‍സീസണിലെ ഒരു പ്രീമിയര്‍ റൂമിനുള്അള വാടക 3800 ഡോളറിനുമുകളിലാണ്.ച

സൗദി രാജാവിന്റെ സന്ദര്‍ശനം പ്രമാണിച്ച് കാള്‍ട്ടണ്‍ ഹോട്ടല്‍ ഒക്ടോബര്‍ എട്ടുവരെ അവരുടെ കാര്‍പ്പ് പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. ദിവസം ഒരുവാഹനത്തിന് 50 ഡോളര്‍വരെയാണ് ഈ പാര്‍ക്കിങ് ഏരിയ ഈടാക്കുന്നത്.

വീഡിയോ കാണാം

 

Advertisement