എഡിറ്റര്‍
എഡിറ്റര്‍
‘മിസ്റ്റര്‍ സുര, താങ്കള്‍ക്ക് തലക്കെന്തോ കുഴപ്പമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത് വെറുതെയല്ല’; ആദിത്യനാഥിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത സുരേന്ദ്രന് സോഷ്യല്‍ മീഡിയയുടെ പൊങ്കാല
എഡിറ്റര്‍
Wednesday 4th October 2017 7:59am

 


കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്ര ഇന്നലെ പയ്യന്നൂരില്‍ നിന്നും ആരംഭിച്ചിരിക്കുകയാണ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായായിരുന്നു യാത്ര ഉദ്ഘാടനം ചെയ്തത്. ജാഥയുടെ പേരില്‍ കാസര്‍ഗോഡും മറ്റ് പലയിടത്തായി ആക്രമണങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് യാത്രയെ അഭിസംബോധന ചെയ്യാന്‍ കേരളത്തിലെത്തും.

യോഗിയെ സ്വാഗതം ചെയ്തു കൊണ്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പതിവു പോലെ സുരേന്ദ്രന്റെ പോസ്റ്റിനെ പൊങ്കാലയിട്ടാണ് മലയാളികള്‍ സ്വീകരിച്ചത്. സ്വന്തം നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ഒന്നും ചെയ്യാത്ത യോഗി കേരളത്തില്‍ എങ്ങനെ ജനരക്ഷയെ കുറിച്ച് സംസാരിക്കുമെന്നും അതിനുള്ള യോഗ്യതയില്ലെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നു.

‘യോഗി ആദിത്യനാഥിന് വീരബലിദാനികളുടെ മണ്ണിലേക്കു സുസ്വാഗതം. ചുവപ്പു ഭീകരരും ജിഹാദി ഭീകരരും കൈകോര്‍ക്കുന്ന കേരളത്തിന്റ വര്‍ത്തമാന ഭീഷണി നേരിടാന്‍ അങ്ങയുടെ സാന്നിധ്യം സമാധാനം ആഗ്രഹിക്കുന്ന കേരളജനതക്ക് ആവേശമായി മാറും.’ എന്ന ക്യാപ്ഷനോടു കൂടിയാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.


Also Read: റോഹിംഗ്യകളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കോടതിക്ക് പുനപരിശോധിക്കാന്‍ അധികാരമുണ്ട്: സുപ്രീം കോടതി


‘ജീവിക്കുന്ന സ്വന്തം നാടിനെ കുറ്റ പെടുത്തി പറഞ്ഞിട്ട് വേണം മിഷ്ടര്‍ സുരേന്ദ്രന്‍ നിങ്ങള്‍ ഒരു അതിഥിയെ സ്വന്തം നാട്ടിലേക്ക് ക്ഷണിക്കാന്‍. മനസ്സില്‍ വിഷം കലരാതെ നല്ല രീതിയില്‍ പെരുമാറി നോക്ക്. നിങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ അംഗീകാരം കിട്ടും.’ എന്നായിരുന്നു ഒരു കമന്റ്.

‘സ്വന്തം നാട്ടിലെ കുഞ്ഞുങ്ങളെ കുരുതികൊടുത്തും സമാധാനം സംരക്ഷിക്കാന്‍ കഴിവില്ലാത്തവനുമാണ് കേരളത്തില്‍ സമാധാനമുണ്ടാക്കാന്‍ വരുന്നത്.താങ്കള്‍ക്ക് തലക്കെന്തോ കുഴപ്പമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത് വെറുതെയല്ല.’ എന്ന് മറ്റൊരാള്‍ പറയുന്നു.

ഇന്നലെ യാത്രയുടെ ഉദ്ഘാടനത്തിനായി കേരളത്തിലെത്തിയ അമിത് ഷായേയും പൊങ്കാലയിട്ടായിരുന്നു മലയാളികള്‍ സ്വീകരിച്ചത്. അലവലാതി റിട്ടേണ്‍സ് എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു അമിതിനെ സോഷ്യല്‍ മീഡിയ ട്രോളിയത്.

ചില പ്രതികരണങ്ങള്‍ കാണാംAdvertisement