എഡിറ്റര്‍
എഡിറ്റര്‍
‘വിഡ്ഢി സുര, ആഹ്വാന സുര, കോഴ സുര, കോഴി സുര, ദാ ഇപ്പോ പരോള്‍ സുര… അടുത്തത് എപ്പെളാ’; ജാമ്യത്തിന് കേരളത്തിലെത്തിയ മഅ്ദനിയെ പരോളുകാരനാക്കിയ സുരേന്ദ്രനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Thursday 10th August 2017 8:54pm

കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റുകളില്‍ അബദ്ധങ്ങള്‍ എഴുതി ട്രോളന്‍മാര്‍ക്ക് പലവട്ടം ഇരയായ നേതാവാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലും സുരേന്ദ്രന്‍ പതിവ് തെറ്റിച്ചില്ല.

അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തിയത് സംബന്ധിച്ച് സുരേന്ദ്രനിട്ട പോസ്റ്റാണ് ഇന്നത്തെ ട്രോള്‍ ആക്രമണത്തിനു കാരണം. മഅ്ദനി പരോളില്‍ ഇറങ്ങി എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെ പരോളും ജാമ്യവും തമ്മിലുള്ള വ്യത്യാസം അറിയില്ലേ എന്ന ചോദ്യവുമായി ട്രോളന്‍മാര്‍ എത്തി.

അബദ്ധം തിരിച്ചറിഞ്ഞ സുരേന്ദ്രന്‍ എല്ലാ തവണത്തേയും പോലെ പോസ്റ്റ് തിരുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ സുരേന്ദ്രന്റെ അബദ്ധം ആഘോഷിക്കുന്നത് ഇപ്പോഴും തുടരുകയാണ്.

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ, ഈ പോസ്റ്റും അബദ്ധമാണല്ലോ സുരേന്ദ്രാ എന്നിങ്ങനെയുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സുരേന്ദ്രന്റെ കമന്റ് ബോക്സ്. പരോളല്ല, ജാമ്യമാണ് എന്ന് സുരേന്ദ്രനെ ഓര്‍മ്മിപ്പിക്കുന്നവരുമുണ്ട്.


Also Read:  ‘കണക്ക് അറിയണം’; മട്ടന്നൂരില്‍ ഒമ്പതിടത്ത് രണ്ടാമതെത്തിയ ബി.ജെ.പിയ്ക്ക് 25 ഇടത്ത് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല


കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഇപ്പോഴത്തെ പൂര്‍ണ്ണരൂപം:

മകന്റെ വിവാഹത്തിനായി കേരളത്തിലെത്തിയ തീവ്രവാദക്കേസ്സിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിക്ക് തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ സൗകര്യമൊരുക്കിയ സംസ്ഥാന പോലീസിന്റെ നടപടി നിയമവിരുദ്ധം. ഗുരുതരമായ ഈ കുററം ഇടതുസര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണ് നടന്നത്. തലശ്ശേരി പാരീസ് പ്രസിഡന്‍സി ഹാളില്‍ നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാര്‍ത്താസമ്മേളനം. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ഇതിന് ഒത്താശ ചെയ്യുന്നത് കാണാമായിരുന്നു. കുററക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഇടതു സര്‍ക്കാരിന്റെ ദേശവിരുദ്ധ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

ചില കമന്റുകള്‍ കാണാം:

Advertisement