എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള ജൂഡ് ആന്റണിയുടെ ഹ്രസ്വചിത്രം കോപ്പിയടിയെന്ന് ആരോപണം; കോപ്പിയടിച്ചത് ആമിര്‍ഖാന്റെ ‘സത്യമേവ ജയതേ’ എന്ന പരിപാടിയില്‍ നിന്ന്
എഡിറ്റര്‍
Friday 21st April 2017 12:14am

കോഴിക്കോട്: സംവിധായകന്‍ ജൂഡ് ആന്റണി ഒരുക്കിയ കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരേയുള്ള ഹ്രസ്വചിത്രം കോപ്പിയടിയാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. ആമിര്‍ ഖാന്‍ അവതരിപ്പിച്ച ‘സത്യമേവ ജയതേ’ എന്ന പരിപാടിയുടെ ഒരു എപ്പിസോഡിലെ ഒരു ഭാഗം അതു പോലെ പകര്‍ത്തിയാണ് ഹ്രസ്വചിത്രം ഒരുക്കിയതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.


Also Read: ‘ആദ്യം മോന്‍ പോയി ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക്’; മോഹന്‍ലാലിനെ അധിക്ഷേപിച്ച കെ.ആര്‍.കെയ്‌ക്കെതിരെ ആഞ്ഞടിച്ച് സുരാജ് വെഞ്ഞാറമ്മൂട്


നടന്‍ നിവിന്‍ പോളിയുമായി ചേര്‍ന്നാണ് ജൂഡ് ആന്റണി ‘നോ, ഗോ, ടെല്‍’ എന്ന പേരിലുള്ള ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. നിവിന്‍ പോളിയുള്‍പ്പെടെ പലരും പ്രതിഫലം വാങ്ങാതെയാണ് ഈ ചിത്രത്തിനായി പ്രവര്‍ത്തിച്ചിരിക്കുന്നത്. നിവിന്‍ പോളി ഒരു പാര്‍ക്കില്‍ ഇരുന്ന് കുട്ടികളുമായി സംസാരിക്കുന്നതാണ് ഹ്രസ്വചിത്രത്തില്‍ ഉള്ളത്.

ജൂഡ് ആന്റണി ഒരുക്കിയ ഹ്രസ്വചിത്രം കാണാം:

എന്നാല്‍, കുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങള്‍ വിഷയമായ ‘സത്യമേവ ജയതേ’യുടെ 2012 മെയ് 12-ലെ എപ്പിസോഡിലെ ഒരു ഭാഗമാണ് ഇതെന്നാണ് ആരോപണം. ‘സത്യമേവ ജയതേ’യില്‍ ആമിര്‍ ഖാന്‍ കുട്ടികളോട് ഇതുപോലെ സംസാരിക്കുന്നുണ്ട്. ജൂഡിന്റെ ചിത്രത്തിലെ സംഭാഷണങ്ങള്‍ പോലും ആമിറിന്റെ പരിപാടിയിലേതിന് സമാനമാണ്. ആകെയുള്ള വ്യത്യാസം ആമിറിന്റെ പരിപാടി സ്റ്റുഡിയോ ഫ്‌ളോറിലാണ് എന്നതാണ്.

‘സത്യമേവ ജയതേ’യുടെ എപ്പിസോഡ്:

(ഇതില്‍ 49:40 മുതലുള്ള ഭാഗമാണ് ജൂഡ് ആന്റണി കോപ്പിയടിച്ചു എന്ന് പറയപ്പെടുന്നത്)

‘സത്യമേവ ജയതേ’യുടെ യൂട്യൂബ് ലിങ്ക്: https://www.youtube.com/watch?v=YBWJ1DqWhtA

Advertisement