'പൂണൂലിട്ട് ജാതിയെ എതിര്‍ക്കുന്നയാളോ'; ശശി തരൂരിന്റെ ട്വീറ്റിലെ വൈരുധ്യത്തെ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ
Kerala News
'പൂണൂലിട്ട് ജാതിയെ എതിര്‍ക്കുന്നയാളോ'; ശശി തരൂരിന്റെ ട്വീറ്റിലെ വൈരുധ്യത്തെ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th November 2022, 11:56 pm

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റിന്റെ വൈരുധ്യങ്ങളെ ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ. കോഴിക്കോടുള്ള ഹിന്ദു പണ്ഡിതനെ പരിജയപ്പെടുത്തിയ ട്വീറ്റിലാണ് വൈരുധ്യമുള്ളത്.

ആചാര്യന്‍ രാജേഷ് എന്നയാളെ സന്ദര്‍ശിച്ചതുസംബന്ധിച്ച ട്വീറ്റില്‍ അദ്ദേഹം ജാതിയെ നിരാകരിക്കുന്ന വ്യക്തി(who rejects caste)യാണെന്നാണ് ശശി തരൂര്‍ എഴുതിയത്. എന്നാല്‍ ഇതോടൊപ്പം തരൂര്‍ പങ്കുവെച്ച ചിത്രത്തില്‍ അദ്ദേഹം പൂണൂല്‍ ധരിച്ചിട്ടുണ്ട്.

ജാതിയെ എതിര്‍ക്കുന്ന ഒരാള്‍ എന്തിനാണ് ജാതിബോധം ഊട്ടിയുറപ്പിക്കുന്ന പൂണൂല്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചോദിക്കുന്നത്.

‘പരുപാട് പുസ്തകങ്ങളും ഒരു പൂണൂലും വാങ്ങിക്കഴിഞ്ഞപ്പോള്‍ തനിക്ക് ജാതിയില്ല എന്ന് അവകാശപ്പെടുന്ന മഹാബ്രാഹ്‌മണന് ഒരു ഷര്‍ട്ടെങ്കിലും സ്വന്തമായി വാങ്ങാന്‍ കാശില്ലാതായിപ്പോയി,’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ഷാജി ഇതുസംബന്ധിച്ച് എഴുതിയ കമന്റ്.

‘പൊന്നു ‘വിശ്വനായരേ’, തുണിയില്ലാതെ ചരടും കാണിച്ചിരിക്കുന്ന മൊതലിനെയാണോ ‘who rejects caste’ എന്നൊക്കെ പറയുന്നത്,’ എന്ന് പറഞ്ഞാണ് പി.ബി. ജിജീഷ് എന്ന പ്രൊഫൈല്‍ തരൂരിന്റെ പോസ്റ്റിനെ പരിഹസിച്ചത്.

ശശി തരൂരിന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം

പണ്ഡിതനും ആചാര്യന്‍ ശ്രീ. രാജേഷിനെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ സന്തോഷവും ബഹുമാനവും തോന്നുന്നു. അദ്ദേഹം ശ്രദ്ധേയനായ ഒരു ഹിന്ദു പണ്ഡിതനാണ്, വേദങ്ങളില്‍ ആഴത്തിലുള്ള പണ്ഡ്യത്യം അദ്ദേഹത്തിനുണ്ട്. ജാതിയെ നിരാകരിക്കുന്ന വ്യക്തിയും ഒരു തുറന്ന ഫെമിനിസ്റ്റാണദ്ദേഹം. രാജേഷിന്റെ കുടുംബത്തെ കണ്ടുമുട്ടിയതില്‍ സന്തോഷം.

CONTENT HIGHLIGHT: Social media pointed out the contradictions of Congress leader Shashi Tharoor’s tweet