എഡിറ്റര്‍
എഡിറ്റര്‍
പിഴവ് കണ്ടെത്തി സോഷ്യല്‍ മീഡിയ; ആദായ നികുതി റിട്ടേണിന് ആധാര്‍ വേണ്ട
എഡിറ്റര്‍
Friday 4th August 2017 1:56pm

ബംഗലുരു; സുപ്രീംകോടതിയില്‍ ആധാറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്തും ആധാറില്ലാതെ ഓണ്‍ലൈനായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ എളുപ്പ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. റിട്ടേണ്‍ ഫോമില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ട സ്ഥാനത്ത് 12 പൂജ്യങ്ങളിട്ടാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യും.

ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിലെ ഈ വലിയ പിഴവാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. മിക്ക സേവനങ്ങള്‍ക്കും ഇന്ന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ നിലനില്‍ക്കെയാണ് ആധാറിന്റെ ആധികാരികതയെ ബാധിക്കുന്ന വലിയ പിഴവ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നത്.


Also Read: ‘എല്ലാം ഇമേജ് സൃഷ്ടിക്കാന്‍ ദിലീപ് ചെയ്തതാണ്, അത് തകര്‍ത്തത് തന്റെ ജീവിതമാണ്’;ദിലീപ് അപകടത്തില്‍ നിന്നും രക്ഷിച്ചെന്ന തരത്തില്‍ ശ്രദ്ധനേടിയ ജാസിര്‍ വെളിപ്പെടുത്തുന്നു 


ഇത് വലിയ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ആധാറില്ലാത്തവര്‍ക്ക് ഇപ്പോഴും പേപ്പര്‍ ഫയല്‍ ചെയ്യാമെന്നുള്ളതും ആധാറിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടുന്നു.

Advertisement