എഡിറ്റര്‍
എഡിറ്റര്‍
‘കാശുണ്ടെങ്കില്‍ സമരത്തിന് ആളെ മാത്രമല്ല, പോസ്റ്റിന് ലൈക്കും റഷ്യയില്‍ നിന്നുവരെ വരും’; രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്കിലെ വ്യാജ ലൈക്കുകള്‍ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Wednesday 8th November 2017 8:05pm

കോഴിക്കോട്: രാഷ്ട്രീയ നേതാക്കള്‍ പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകാന്‍ ശ്രമിക്കുകയാണ്. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സമീപകാലത്തെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ തന്നെ ഉദാഹരണം. ഇതിന്റെ ചുവട് പിടിച്ച് കേരളത്തിലേയും കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.

ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ ഫേസ്ബുക്ക് നല്ല ഒരു മാര്‍ഗമാണെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍. നേതാക്കന്മാരായത് കൊണ്ട് പോസ്റ്റിന് ലൈക്കു കുറഞ്ഞാല്‍ മോശമല്ലേ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അത്തരത്തില്‍ ഒരു ‘ഫ്രീക്കന്‍ ലൈക്ക് മോഹി’ ആണെന്നാണ് സോഷ്യല്‍മീഡിയയുടെ ആരോപണം. രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതില്‍ അധികവും കൃത്രിമ ലൈക്കുകളാണെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.

യു.ഡി.എഫിന്റെ ‘പടയൊരുക്കം’ സ്വീകരണ ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രത്തിന് 79,000 ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലൈക്ക് ചെയ്ത അക്കൗണ്ടുകള്‍ മിക്കവയും റഷ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളാണെന്നാണ് പരിശോധിച്ചാല്‍ കാണാനാവുക.

പണം കൊടുത്താല്‍ ഇത്തരത്തില്‍ ലൈക്കുകള്‍ സംഘടിപ്പിച്ച് നല്‍കുന്ന നിരവധി വെബ്സൈറ്റുകള്‍ ഓണ്‍ ലൈന്‍ ലോകത്ത് സജീവമാണ്. കൗമാരക്കാരാണ് പ്രധാന ഉപഭോക്താക്കാള്‍. എന്നാല്‍ ഇത്തരം ലൈക്കുകള്‍ക്ക് ക്രെഡിബിലിറ്റി ഇല്ല. അതുകൊണ്ടു തന്നെ പൊതുജന മധ്യത്തില്‍ അല്‍പ്പമെങ്കിലും വിശ്വാസ്യതയുള്ളവരാരും ഇത്തരം ഫ്രീക്കന്‍ ലൈക്കുകള്‍ തേടി പോകാറില്ല.

 

 

Advertisement