എഡിറ്റര്‍
എഡിറ്റര്‍
‘കടക്ക് പുറത്ത്’ എന്ന് കമന്റ് ഇടാന്‍ കാത്തിരുന്ന എല്ലാരും പുറത്തുവരിക,നിങ്ങളെ ആരും കളിയാക്കില്ല’; ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനായ പിണറായി വിജയന് അഭിവാദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Wednesday 23rd August 2017 7:29pm

കോഴിക്കോട്: ലാവ്‌ലിന്‍ കേസ് വിധിയെ സ്വീകരിച്ച് സോഷ്യല്‍ മീഡിയയും. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ പ്രത്യേക കോടതി മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. കുറ്റവിമുക്തനായ പിണറായി വിജയന് അഭിനന്ദനങ്ങളുമായി നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

‘സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയം. രാഷ്ട്രീയ പ്രതിയോഗികളുടെ, ഇരുട്ടിന്റെ ശക്തികളുടെ വേട്ടയാടലിനെ സുധീരം നേരിട്ട സ:പിണറായി വിജയന്റെ ഇച്ഛാശക്തിയുടെ വിജയം.’ എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ പ്രതികരണം.

സിപിഐഎം തുടക്കം മുതല്‍ സ്വീകരിച്ച നിലപാടിന് കേരളത്തിലെ ഏറ്റവും ഉന്നതമായ നീതിപീഠത്തിന്റെ നിയമപരമായിട്ടുള്ള സ്ഥിരീകരണം ലഭിച്ചിരിക്കുകയാണെന്ന് എം ബി രാജേഷ് എംപി പ്രതികരിച്ചു.

മാധ്യമ പ്രവര്‍ത്തകനായ കെ.ജെ ജേക്കബ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ‘ നിയമം മാത്രം നിയമത്തിന്റെ വഴിക്കു പോയാല്‍ പോരാ, അന്വേഷണവും നിയമത്തിന്റെ വഴിക്കു പോകണം. അതാണ് കോടതി വിധിയില്‍നിന്നു ഞാന്‍ വായിക്കുന്നത്’ എന്നായിരുന്നു.

CBI യുടെ എല്ലാ ആരോപണങ്ങളും ശരിവെച്ചാലും പിണറായി വിജയന് എതിരായ കുറ്റം നില്‍ക്കില്ല. നിയമവിരുദ്ധ സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്നതിന് ഒരു തെളിവും CBI ഹാജറാക്കിയിട്ടില്ല. പിണറായി വിജയനെ CBI pick & choose ചെയ്യുകയായിരുന്നു. അത് എന്തിനെന്ന് വ്യക്തമല്ല.


Also Read:  അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു: വീണ്ടെടുക്കാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ സൈദ്ധാന്തികന്റെ ട്വീറ്റ് 


മന്ത്രിസഭയുടേത് ആയിരുന്നു തീരുമാനം. അതില്‍ വൈദ്യുതിമന്ത്രി ഒരാള്‍ വിചാരിച്ചാലും ലാവലിന് ഒരു നിയമവിരുദ്ധ സാമ്പത്തികനേട്ടവും ഉണ്ടാക്കി കൊടുക്കാന്‍ കഴിവില്ലായിരുന്നുവെന്ന് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പ്രതികരിച്ചു.

സിനിമാ സംവിധായകന്‍ ആഷിഖ് അബു, മോഡലായ രശ്മി നായര്‍ തുടങ്ങിയവരും മാധ്യമ പ്രവര്‍ത്തകരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ലാവ്‌ലിന്‍ കേസില്‍ പിണറായി പ്രതിയല്ലെന്നും വിചാരണ നേരിടേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് വിധിയില്‍ വ്യക്തമാക്കുകയായിരുന്നു.

ലാവലിന്‍ കരാര്‍ വന്‍കരാറായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായ കേസിലെ വിധിയാണ് ഇന്നു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പിണറായി പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് പറഞ്ഞ കോടതി കേസിലെ 2,3,4 പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.

ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന്‍ എന്നിവരെയാണ് കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ വാദം പൂര്‍ത്തിയായ ശേഷം തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നെന്ന് ജസ്റ്റിസ് ഉബൈദ് വിധിപ്രസ്താവം ആരംഭിക്കവേ പറഞ്ഞിരുന്നു.

ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കാണാംAdvertisement