എഡിറ്റര്‍
എഡിറ്റര്‍
രണ്ട് നാള്‍മുമ്പ് വേട്ടക്കാരനെ കാണാന്‍ പോയപ്പോള്‍ ഈ തീക്കനല്‍ എവിടെയായിരുന്നു സര്‍; നടിയെ പിന്തുണച്ച സിദ്ദിഖിന്റെ ഇരട്ടത്താപ്പിനെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യല്‍മീഡിയ
എഡിറ്റര്‍
Thursday 5th October 2017 2:25pm

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ നടിക്ക് അനുകൂല പ്രസ്താവനയുമായി എത്തിയ നടന്‍ സിദ്ദിഖിന്റെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.

രണ്ട് നാള്‍മുമ്പ് വേട്ടക്കാരനെ കാണാന്‍ പോയപ്പോള്‍ ഈ തീക്കനല്‍ എവിടെയായിരുന്നു സര്‍ എന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റിന് താഴെയുള്ള ഒരാളുടെ കമന്റ്.

ഒരേ സമയം അവനൊപ്പവും അവള്‍ക്കൊപ്പവും മനസിലാകുന്നില്ല.. എന്ന് മറ്റൊരാള്‍ പ്രതികരിക്കുന്നു. രഹസ്യമൊഴി പുറത്തു വന്ന ഉടനെ തന്നെ കളം മാറ്റി ചവിട്ടിയോ എന്നാണ് മറ്റൊരാളുടെ ചോദ്യം.

‘പെണ്ണേ നിന്റെ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനെലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനല്‍- എന്ന് അവനൊടൊപ്പം നിക്കുന്ന ഇക്ക’ എന്നാണ് മറ്റൊരാള്‍ പ്രതികരിക്കുന്നത്.

പെണ്ണേ കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ച് അറസ്റ്റു ചെയ്ത ഒരാള്‍ക്ക് വേണ്ടി അവനൊപ്പം എന്ന ഹാഷ് ടാഗിട്ട് ഇര എന്ന പദത്തെ അവഹേളിക്കുന്ന തരത്തിലുള്ള അഭിനയ മേലാളന്‍മാരെയാണ് നിങ്ങളെപോലുള്ളവര്‍ തിരിച്ചറിയേണ്ടത് എന്നും ചിലര്‍ പ്രതികരിക്കുന്നു.

വിഗ്ഗുവെച്ചും വിഗ്ഗില്ലാതെയും കൊള്ളാം എന്നാണ് മറ്റൊരു പരിഹാസം.


Dont Miss പെണ്ണേ നീ തീക്കനലാവണം; ജാമ്യം കിട്ടിയ ദിലീപിനെ സന്ദര്‍ശിച്ചതിന് പിന്നാലെ നടിയ്ക്ക് അനുകൂല പ്രസ്താവനയുമായി നടന്‍ സിദ്ദിഖ്


ഇങ്ങനത്തെ ആളുകളെ ഞങ്ങളുടെ നാട്ടില്‍ ഓന്ത് എന്ന് വിളിക്കും. കുറ്റാരോപിതനായ 85 ദിവസം ജയിലില്‍ കിടന്നവന്റെ കൂടെ ചിരിച്ചോണ്ട് നില്‍ക്കുന്ന ആ പോസ്റ്റ് മതി. കുറ്റാരോപിതന്റേയും താങ്കളുടെ മനസിലും പെണ്‍സമൂഹത്തോടുള്ള കാഴ്ചപ്പാട് ഒരുപോലെയാണ്. ഒന്നുകില്‍ നാണം വേണം കുറ്റാരോപിതനായ ആള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ നിങ്ങളൊക്കെ ആഘോഷമാക്കിയത് ഒരു പെണ്‍കുട്ടിയുടെ മാനത്തെ അവഹേളിക്കുന്ന രീതിയാണ്. ഇനി നിങ്ങള്‍ പീഡനക്കേസില്‍ അകത്താവുന്നവര്‍ക്ക് വേണ്ടി സംസാരിച്ചാല്‍ മതി. പാവം പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഇതുപോലത്തെ കപടന്‍മാര്‍ സംസാരിക്കുന്നത് അവര്‍ക്ക് നാണക്കേടാണ്.

ആ തീക്കനലില്‍ നീയും നിന്റെ മാക്രിക്കൂട്ടങ്ങളും ദഹിക്കാതെ നോക്കിക്കോ.. എന്നും വേട്ടക്കാരനെ സംരക്ഷിച്ചുപിടിക്കുന്നതിനൊപ്പം ഇരയ്ക്കായി രണ്ടിറ്റ് മുതലക്കണ്ണീരും പഷ്ട് എന്നും മറ്റുചിലര്‍ പ്രതികരിക്കുന്നു.
”പെണ്ണേ നിന്റെ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനെലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനല്‍” ഇതായിരുന്നു സിദ്ദിഖിന്റെ വാക്കുകള്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ആദ്യഘട്ടം ആലുവ പൊലീസ് മൊഴിയെടുക്കുന്ന സമയം ദിലീപിനെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിയ വ്യക്തിയായിരുന്നു സിദ്ദിഖ്. ആ സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങളും സിദ്ദിഖ് നേരിടേണ്ടി വന്നിരുന്നു.

ഇതിന് പിന്നാലെ ദിലീപിനെ ശക്തമായി പിന്തുണച്ചുകൊണ്ടായിരുന്നു സിദ്ദിഖ് രംഗത്തെത്തിയത്. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ കോടതി കുറ്റം വിധിക്കുന്നതുവരെ ഒരാളെ പ്രതിയായി കാണുന്നത് അല്‍പ്പത്തരമാണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.

Advertisement