എഡിറ്റര്‍
എഡിറ്റര്‍
പിണറായിക്കും കോടിയേരിക്കും മൂന്നാറില്‍ ബിനാമി ഭൂമി: ശോഭാ സുരേന്ദ്രന്‍
എഡിറ്റര്‍
Saturday 29th April 2017 8:55am

 

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മൂന്നാറില്‍ ബിനാമി കയ്യേറ്റഭൂമിയുണ്ടെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. രാഷ്ട്രീയക്കാരുടെ ഭൂമികയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ബി.ജെ.പി തയാറാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.


Also read വിമാനത്തിന്റ ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ


സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി എം.എം.മണിയെ സംരക്ഷിക്കുന്ന സമീപനമാണു മുഖ്യമന്ത്രിയുടേതെന്നു പറഞ്ഞ ശോഭ സുരേന്ദ്രന്‍ ഉന്നത നേതാക്കളുടെ സ്വത്തുവിവരം മണി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഭയക്കുന്നതെന്നും ആരോപിച്ചു.

ഭൂമികയ്യേറ്റ വിഷയത്തില്‍ ബി.ജെ.പി നിയമ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുകയാണെന്നു പറഞ്ഞ ശോഭാ സുരേന്ദ്രന്‍ കേരളത്തില്‍ സ്ത്രീകളുടെ സമരങ്ങള്‍ വിലക്കുന്ന താലിബാന്‍ രീതിയാണ് പിണറായി പിന്തുടരുന്നതെന്നും കുറ്റപ്പെടുത്തി.

‘കേരളത്തില്‍ സ്ത്രീകളുടെ പ്രതിഷേധ സമരങ്ങള്‍ വിലക്കുന്ന താലിബാന്‍ ഭരണരീതിയാണു പിണറായി പിന്തുടരുന്നത്. മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തല്‍ തകര്‍ക്കാന്‍ സി.പി.ഐ.എം ഗുണ്ടകളെ നിയോഗിച്ചു. മകന്റെ കൊലപാതകത്തില്‍ ഡി.ജി.പിക്കു മുന്നില്‍ നീതി തേടിയെത്തിയ മഹിജയെ പൊലീസിനെ വിട്ടു ചവിട്ടിവീഴ്ത്തി’ അവര്‍ പറഞ്ഞു.

Advertisement