എഡിറ്റര്‍
എഡിറ്റര്‍
ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവരെ യൂറോപ് വിളിക്കുന്നു
എഡിറ്റര്‍
Tuesday 5th March 2013 12:15am

കോഴിക്കോട്: ഇന്ത്യയില്‍ നിന്നും കുറഞ്ഞ ചിലവില്‍ സ്‌കോളര്‍ഷിപ്പോടെ വിദേശ പഠനം സ്വപ്‌നകണ്ട വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഇന്ന് ഒട്ടേറെ അവസരങ്ങളുണ്ടെന്ന് യൂറോപ്പിലെ ഉന്നത യൂണിവേഴ്‌സിറ്റികളുടെ ലെയ്‌സണ്‍ ഓഫീസറായ  റേസഖ് ഫേഖര്‍.

Ads By Google

സ്‌ന്യൂസ് എഡ്യൂ ലിങ്ക്  വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന ഉന്നതവിദ്യാഭ്യാസവും സ്‌കോളര്‍ഷിപ്പും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തില്‍ മുന്‍പന്തിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ടെന്ന് റേസഖ് ഫേഖര്‍.
പറഞ്ഞു.

ശാസ്ത്രഗവേഷണത്തിനും പഠനത്തിനും യൂറോപ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് എന്നും ഒരു വലിയ മാതൃകയാണ്. മികച്ച സ്‌കോളര്‍ഷിപ്പോടെ യൂറോപ്പില്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ടെന്നും റേസഖ് ഫേഖര്‍ വ്യക്തമാക്കി.

യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികളില്‍ നിന്നും പണം ഈടാക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ രണ്ട് ഫെഡറല്‍ സ്‌റ്റേറ്റുകള്‍ ഒഴിച്ച് മറ്റൊരിടത്തും ഉപരിപഠനത്തിന് ട്യൂഷന്‍ ഫീസ് വാങ്ങാറില്ല.

യൂറോപ്യന്‍സ് അല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും യൂറോപ്പില്‍ ജോലി സമ്പാദിക്കാനും അവസരം നല്‍കുന്നുണ്ട്.

ജര്‍മനിയില്‍ വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം 18 മാസം വരെ ജോലി കണ്ടെത്താനായി സമയം നല്‍കുന്നുണ്ട്. ഇതും യൂറോപ്പിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് ഒരു ഘടകമാണ്.

ജര്‍മനിയില്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തിയ വിദേശ വിദ്യാര്‍ത്ഥികളില്‍ ജര്‍മന്‍ ഭാഷ സ്വായത്തമാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണെന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയ്ക്ക് ശേഷം ജര്‍മ്മനിയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യം. സ്‌കോളര്‍ഷിപ്പോടുകൂടി പഠനസൗകര്യമൊരുക്കുന്നതും ഭക്ഷണത്തിനും താമസത്തിനുമായി 450 മുതല്‍ 600 യൂറോ വരെയും നല്‍കിയാല്‍ മതിയെന്നതുമാണ് വിദ്യാര്‍ത്ഥികളെ ജര്‍മനി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാനഘടകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement