ചിന്തിക്കാന്‍ കഴിവില്ലാത്ത ജീവികളാണ് പാമ്പുകള്‍. അവയ്്ക്ക് വലിയ തലച്ചോറില്ലാത്തതാണ് ചിന്തിക്കാനുള്ള കഴിവില്ലാത്തതിനു കാരണം. ഇവറ്റകളുടെ പ്രവര്‍ത്തിയെന്നു പറയുന്നത് ഇര പിടിക്കുക, കുഞ്ഞുങ്ങളെ വളര്‍ത്തുക, ഉറങ്ങുക തുടങ്ങിയവയാണ്.
ലോകത്തിന്റെ പലയിടങ്ങളിലും പാമ്പുകളെ കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാമ്പുകള്‍ തങ്ങളുടെ വാല്‍ വായില്‍ തിരുകി ഒരു ചക്രമായി മാറുകയും എന്നിട്ട് മനുഷ്യനെ പിന്തുടര്‍ന്ന് ആക്രമിക്കുമെന്നും അമേരിക്കയിലെ ചില ജനവിഭാഗങ്ങള്‍ വിശ്വസിക്കുന്നുണ്ട്.
എന്തിനേറെ പറയുന്നു, പാമ്പുകളെ ഉപദ്രവിച്ചാല്‍ അവ പ്രതികാരദാഹികളാകുമെന്നും തക്കം കിട്ടിയാല്‍ നമ്മളെ ഉപദ്രവിക്കുമെന്നും വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്.
ഇന്ത്യയില്‍ ഏതാണ്ട് 260 തരം പാമ്പുകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ 50 എണ്ണം വിഷമുള്ളവയാണെങ്കിലും മിക്കതും മനുഷ്യരെ ഉപദ്രവിക്കാത്തവയാണ്. വിഷമുള്ളവയില്‍ മൂര്‍ഖനാണ് മുന്‍പന്തിയില്‍. കൂടുണ്ടാക്കുന്ന ഏക പാമ്പും മൂര്‍ഖന്‍ തന്നെയാണ്.
പാമ്പുകള്‍ കരയില്‍ മാത്രമേ ഉള്ളൂ എന്ന് തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലും ഉണ്ടാകും. എന്നാല്‍ അത് തെറ്റാണ്. കരയില്‍ മാത്രമല്ല കടലിലും പാമ്പുകള്‍ ധാരാളമുണ്ട്. ഇന്ത്യന്‍ സമുദ്രത്തില്‍ 20 തരത്തില്‍ പെട്ട പാമ്പുകളുണ്ടെന്നാണ് പറയുന്നത്.
കടലിലെ മത്സ്യങ്ങളെയാണ് ഇവ ഭക്ഷണമായി ഉപയോഗിക്കുന്നത്. ഇവ മനുഷ്യന് യാതൊരു ഉപദ്രവവും ചെയ്യാത്തവയാണ്. പ്രകൃതിയിലെ മറ്റുജീവികളെ പോലെ തന്നെ പാമ്പുകളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പാമ്പുകളെയാണ് മനുഷ്യര്‍ വേട്ടയാടുന്നത്.