എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ ഹെറോയിന്‍ കള്ളക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Monday 19th January 2015 3:24pm

saudi-002

റിയാദ്: സൗദിയില്‍ ഹെറോയിന്‍ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളെ അറസ്റ്റ് ചെയ്തു. യു.എ.ഇ വഴി കള്ളക്കടത്ത് നടത്തിയിരുന്ന സംഘങ്ങളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

വാഹനങ്ങളിലായി വലിയ അളവില്‍ രാജ്യത്തേക്ക് ഹെറോയിന്‍ കടത്തുന്ന സംഘങ്ങളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാനിയാണ് ട്രക്കിന്റെ ഡ്രൈവര്‍. റിയാദിലേക്കുള്ള യാത്രാ മദ്ധ്യേ ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് കിലോഗ്രാം ഹെറോയിനും 305 ഗ്രാം മെത്താംഫിറ്റമിനോയും ട്രക്കില്‍ നിന്ന് പിടിച്ചെടുത്തു.

യു.എ.ഇ അധികൃതരുടെ സഹായത്തോടെ നടത്തിയ രണ്ടാമത്തെ ശ്രമത്തില്‍ 2.599 കിലോ ഗ്രാം ഹെറോയിന്‍ പിടിച്ചെടുക്കുകയും പാകിസ്ഥാനില്‍ നിന്നുള്ള കള്ളക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 7.599 കിലോഗ്രം ഹെറോയിനും 302 ഗ്രാം മെത്താംഫിറ്റമിനോയുമാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്.

ഈ മാസം ആദ്യത്തോടെ കള്ളക്കടത്ത് നടത്തിയിരുന്ന ഒരു പാകിസ്ഥാനിയെ സൗദിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ പകുതി മുതല്‍ അറസ്റ്റിലാകുന്ന 13 ാമത് പാകിസ്ഥാനിയാണ് ഇയാള്‍. 18 കിലോഗ്രാം ഹെറോയിനാണ് കഴിഞ്ഞ വര്‍ഷം സൗദി അധികൃതര്‍ കണ്ടെത്തിയിരുന്നത്.

Advertisement