എഡിറ്റര്‍
എഡിറ്റര്‍
എല്ലാ രാജാക്കന്‍മാരും ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയവരായിരുന്നോ? ; പദ്മാവതി വിവാദത്തില്‍ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി
എഡിറ്റര്‍
Saturday 18th November 2017 11:54am

ന്യൂദല്‍ഹി: സജ്ഞയ് ലീലാ ബന്‍സാലിയുടെ പദ്മാവതി സിനിമയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ബ്രിട്ടീഷുകാര്‍ അഭിമാനം ചവിട്ടിയരയ്ക്കാന്‍ എത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ വീര രാജാക്കന്‍മാര്‍ ഇപ്പോള്‍ അഭിമാനക്ഷതമെന്ന് പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

എന്നാല്‍ എല്ലാ രാജാക്കന്‍മാരും ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയവരായിരുന്നോ എന്നും ദിഗ് വിജയ് സിങ്ങും അമരീന്ദര്‍ സിങ്ങും ശശി തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നുമായിരുന്നു സ്മൃതിയുടെ ചോദ്യം.

കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്ങും അമരീന്ദര്‍ സിങ്ങും രാജകുടുംബത്തില്‍ നിന്നുള്ള അംഗങ്ങളായതിന്റെ പശ്ചാത്തല്‍ കൂടിയായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.


Dont Miss ‘മുസ്‌ലീങ്ങള്‍ തീവ്രവാദികളും സ്ത്രീകളെ ചൂഷണം ചെയ്യുന്നവരും; മുസ്‌ലീം വെല്ലുവിളി നേരിടാന്‍ ഹിന്ദു രക്ഷിതാക്കള്‍ക്ക് നിര്‍ദേശവുമായി ബജ്‌രംഗദള്‍ പുസ്തകം


അതേസമയം രജപുതിന്റെ സല്‍പ്പേരിനേയും ചരിത്രശുദ്ധിയേയും താന്‍ ചോദ്യം ചെയ്തുവെന്നുള്ള ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഞെട്ടിപ്പിച്ചുവെന്നായിരുന്നു ശശി തരൂര്‍ ട്വീറ്റ്.

ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കുകയും അവരുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത ചില രാജാക്കന്‍മാരെ കുറിച്ചാണ് താന്‍ പറഞ്ഞത്. അല്ലാതെ വിഷയത്തില്‍ വര്‍ഗീയപരമായ ഒരു പ്രതികരണവും താന്‍ നടത്തിയിട്ടില്ല.

ഇന്ത്യയുടെ വൈവിധ്യവും വൈകാരികവുമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കനായി ജനങ്ങളുടെ വികാരങ്ങള്‍ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രജപുതിന്റെ വീരത്വവും പ്രതാപവും ചരിത്രത്തിന്റെ ഒരു ഭാഗമാണ്. അത് ആരും ചോദ്യം ചെയ്തില്ല. ബി.ജെ.പിയും അവരുടെ സെന്‍സറിങ് വിഭാഗവും ഇക്കാര്യം മുനസിലാക്കണമെന്നും തരൂര്‍ പറയുന്നു.

Advertisement