മാര്‍ച്ച് മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജി
World News
മാര്‍ച്ച് മുതല്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജി
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 12:37 pm

ലണ്ടന്‍: മാര്‍ച്ചോടെ സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജിയുമുണ്ടാകും. വലിയ തടിച്ച രക്തത്തുള്ളിയാണ് അടയാളം. ഇത് നീല കലര്‍ന്ന പശ്ചാത്തലത്തിലാകും ഉണ്ടാകുക. സാധാരണ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് ഇത്.

ജൈവികമായ ശാരീരിക പ്രക്രിയ ആണെങ്കിലും പാരമ്പര്യ വിശ്വാസം ആചാരങ്ങളും ആര്‍ത്തവത്തെ അശുദ്ധമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആര്‍ത്തവം ജൈവികപ്രക്രിയ മാത്രമാണെന്ന തിരിച്ചറിവ് പൊതുസമൂഹത്തിലേക്ക് എത്തിക്കലാണ് ഇമോജിയുടെ പ്രധാന ഉദ്ദേശം.

ALSO READ:കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം തടസപ്പെടുത്തി (വീഡിയോ)

പലപ്പോഴും പുരുഷന്‍മാര്‍ സ്ത്രീയുടെ ആര്‍ത്തവ കാലത്തെ കുറിച്ച് അജ്ഞരാണ്. അതിനാലാണ് ആര്‍ത്തവകാലത്തെ കുറിച്ച് പുരുഷന്‍മാര്‍ക്കും അവബോധമുണ്ടാക്കുകയെന്നതാണ് യു.കെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടുള്ള ക്യാംപയിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജി വരുന്നത്. തനിക്ക് ആര്‍ത്തവകാലമാണെന്ന് ഇമോജിയിലൂടെ സ്ത്രീക്ക് വ്യക്തമാക്കാന്‍ സാധിക്കും.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യത്യാസം അവരുടെ മാനസികാവസ്ഥയെ ബാധിക്കാറുണ്ട്. അതിനാല്‍ ഇമോജി പങ്കുവെയ്ക്കുന്നതിലൂടെ സ്ത്രീക്ക് സമാധാനപരമായ ആര്‍ത്തവകാലം ഒരുക്കാനാകും. ഇമോജിയിലൂടെ തങ്ങളുടെ മറ്റൊരു ഉദ്ദേശം ഇതാണെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശദീകരിക്കുന്നു.