എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട്ട് ഫോണുകളില്‍ ഇനി മുഖവും ശബ്ദവും പാസ് വേര്‍ഡ്
എഡിറ്റര്‍
Monday 25th March 2013 3:50pm

സ്മാര്‍ട്ട് ഫോണുകളില്‍ ഇനി മുഖവും ശബ്ദവും പാസ് വേര്‍ഡ്. ഇന്റര്‍നെറ്റ് സംവിധാനം കമ്പ്യൂട്ടറില്‍ നിന്നും മാറി ഫോണുകളിലും മറ്റും വ്യാപകമായതോടെ  അക്കൗണ്ടുകളുടെ പാസ് വേര്‍ഡുകളുടെ സുരക്ഷ ഭീഷണി നേരിടുന്നതാണ് ഏവരെയും അസ്വസ്ഥരാക്കുന്ന ഒരു കാര്യം.

Ads By Google

ഇതിനുള്ള പരിഹാരം ലഭ്യമായതായാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ഇതിന്റെ ആദ്യഘട്ടമായി ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പാസ് വേര്‍ഡിന് പകരമായി  അക്കൗണ്ട്് ഉടമസ്ഥന്റെ കണ്ണിന്റെ കൃഷ്ണമണിയെയും, ശബ്ദവും തിരിച്ചറിയാനുള്ള സോഫ്റ്റ് വെയര്‍ ഫോണിലൊരുക്കും.

ആപ്പിളില്‍ വിരലടയാളമാണ് പാസ് വേഡായി ഉപയോഗിക്കുക. അതേ സമയം തന്നെ ചില സ്മാര്‍ട്ട്‌ഫോണില്‍ ശബ്ദം തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്നും വാര്‍ത്താഏജന്‍സി അറിയിച്ചു.

സാംസങ് ഗാലക്‌സി എസ് 3 യില്‍ ഉടമയുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. 2007 ല്‍ മൈക്രോസോഫ്റ്റ് നടത്തിയ പഠനത്തില്‍ ഒരു വ്യക്തി ഏഴിലധികം പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

എന്നാല്‍ ഈ സാങ്കേതിക വിദ്യ എത്രത്തോളം വിജയകരമായിരിക്കുമെന്നുള്ള ആശങ്കയും നിലവിലുണ്ട്. ബയോമെട്രിക് സെന്‍സര്‍ സാങ്കേതിക വിദ്യക്കുള്ള പേറ്റന്റിനായി ആപ്പിള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Advertisement