| Friday, 3rd February 2012, 10:23 am

ബാന്‍ കി മൂണിന് നേരെ ഫലസ്തീനില്‍ ചെരുപ്പേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ്സ:ഗാസ്സ  സന്ദര്‍ശനത്തിനെത്തിനെത്തിയ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വാഹനത്തിനു നേരെ ചെരുപ്പേറ്. ഗസ്സ ഇസ്രേയേല്‍ പാതക്കിടയിലെ ഐറിസ് കവാടത്തില്‍ വെച്ച് രണ്ടുപേരാണ് മൂണിന്റെ വാഹനത്തിന് നേരെ ചെരിപ്പെറിഞ്ഞത്.

ഇസ്രയേല്‍ ജയിലുകളില്‍ തടവിലായ ഫലസ്തീനികളുടെ ബന്ധുക്കളാണ് ഇദ്ദേഹത്തിനു നേരെ ചെരിപ്പെറിഞ്ഞത്. മൂണ്‍ ഇസ്രേയേലിനോട് പക്ഷപാതം കാണിക്കുന്നെന്ന് എഴുതിയ പോസ്റ്ററുകള്‍ പിടിച്ചാണ് 40 പേരടങ്ങുന്ന സംഘം മൂണിന്റെ വാഹന വ്യൂഹത്തിനു മുന്നില്‍ എത്തിയത്.

മനുഷ്യച്ചങ്ങല തീര്‍ത്ത് ഇവര്‍ വാങ്ങനത്തെ തടയുകയായിരുന്നു. അദ്ദേഹത്തിന്റെ വാഹനത്തെ കടന്നുപോകാന്‍ അനുവദിക്കാതെ അവര്‍ മുദ്രാവാക്യം വിളിച്ചു. . തുടര്‍ന്ന് ഹമാസ് സുരക്ഷാസേന എത്തിയാണ് സംഘത്തെ പിന്തിരിപ്പിച്ചത്.

നിലവില്‍ 7000 ഫലസ്തീനികളാണ് ഇസ്രയേല്‍ തടവറകളിലുള്ളത്. 2006 നു ശേഷം ബന്ധുക്കളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ബാന്‍ കി മൂണ്‍ കൂടിക്കാഴ്ച നടത്തി.

കുടിയേറ്റ നടപടികള്‍ അവസാനിപ്പിക്കണമെന്ന ഫലസ്തീന്റെ ആവശ്യം നെതന്യാഹു തള്ളി. ഈ ആവശ്യം അനുവദിനീയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more