അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ആലിയ ബട്ട്, രണ്‍ബീര്‍; ഫാമിലി റിലീസ് ചെയ്തു
indian cinema
അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ആലിയ ബട്ട്, രണ്‍ബീര്‍; ഫാമിലി റിലീസ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 10:44 pm

മുംബൈ: ലോകം മുഴുവന്‍ കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാട്ടം നയിക്കുകയാണ്. അതിനെ സഹായിച്ചു കൊണ്ട് കുറച്ചു അഭിനേതാക്കള്‍ ചേര്‍ന്ന് കൊവിഡ് ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുകയാണ്.

ഫാമിലി എന്നാണ് ഈ ചെറുചിത്രത്തിന്റെ പേര്. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, ആലിയ ബട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെല്ലാം പങ്കാളികളാണ്. ഈ ചിത്രത്തിന്റെ ആശയവും സംവിധാനവും പ്രസൂണ്‍ പാണ്ഡെയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വീട്ടില്‍ തന്നെയിരിക്കുക, സാമൂഹ്യ അകലം പാലിക്കുക, നിര്‍ദേശങ്ങള്‍ പാലിക്കുക എന്ന കാര്യങ്ങളൊക്കെ ചിത്രം പറയുന്നു. ഇന്ന് രാത്രി ഒമ്പത് മണിക്ക് സോണി നെറ്റ്‌വര്‍ക്കില്‍ ഷോര്‍ട്ട് ഫിലിമിന്റെ പ്രീമിയര്‍ നടന്നു.

 

സോണി നെറ്റ്‌വര്‍ക്കും കല്യാണ്‍ ജ്വല്ലേഴ്‌സും ചേര്‍ന്നാണ് ഈ ഉദ്യമത്തിന് പിന്നില്‍. മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഒരു ലക്ഷം ടെലിവിഷന്‍ രംഗത്ത് ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന 100000 തൊഴിലാളികളുടെ കുടുംബങ്ങളില്‍ മാസം റേഷന്‍ നല്‍കാന്‍ ഇരു കമ്പനികളും ചേര്‍ന്ന് തീരുമാനിച്ചിരുന്നു.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ