'മെസി വിരമിച്ചിട്ട്' ഇന്ന് ആറ് വര്‍ഷങ്ങള്‍
Football
'മെസി വിരമിച്ചിട്ട്' ഇന്ന് ആറ് വര്‍ഷങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th June 2022, 9:13 pm

2016ല്‍ ഈ ദിവസമായിരുന്നു മെസി ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം താരം
തന്റെ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചിരുന്നു.

2016ലെ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന തോറ്റപ്പോഴായിരുന്നു താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഫൈനലില്‍ ചിലിയോട് പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന തോറ്റത്. ഷൂട്ടൗട്ടില്‍ മെസി നിര്‍ണായകമായ ഒരു പെനാല്‍ട്ടി പുറത്തടിച്ചു കളഞ്ഞിരുന്നു.

അതിന്റെ പേരില്‍ ധാരാളം കുത്തുവാക്കുകളും ട്രോളുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

തുടര്‍ച്ചയായി മൂന്നാം തവണയായിരുന്നു അര്‍ജന്റൈന്‍ പട ഫൈനലില്‍ തോറ്റിരുന്നത്. 2014ല്‍ ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടും പിന്നീട് 2015ല്‍ കോപ്പ ഫൈനലില്‍ ചിലിയോടും ടീം തോറ്റിരുന്നു. പിന്നീട് 2016ല്‍ വീണ്ടും തോറ്റപ്പോള്‍ താരത്തിന്റെ മനസ് തളരുകയായിരുന്

തല്‍സമയം കോടാനുകോടി ജനങ്ങളുടെ മുമ്പില്‍ അയാള്‍ വിതുമ്പിയിരുന്നു. എന്നാല്‍ കുറച്ചു നാളുകള്‍ക്ക് ശേഷം താരം തിരിച്ചുവരികയായിരുന്നു.

തിരിച്ചുവന്നതിന് ശേഷം ടീമിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും അത് പുറമെ നിന്ന് കണ്ടിരിക്കാന്‍ സാധിക്കില്ലയെന്നും ടീമില്‍ തിരിച്ചെത്തി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് 2018 ലോകകപ്പില്‍ ടീം പ്രീ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി അര്‍ജന്റീന ഉയര്‍ത്തേഴുന്നേറ്റിരിക്കുകയാണ്. 2021ല്‍ കോപ്പ അമേരിക്കയും 2022ല്‍ ഫൈനിലിസിമയും നേടാന്‍ അര്‍ജന്റീനക്കായി.

ഈ കൊല്ലം നടക്കുന്ന ലോകകപ്പിനിറങ്ങുന്നതില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള ടീമാണ് അര്‍ജന്റീന എന്നാണ് വിലയിരുത്തലുകള്‍.

2016ലെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ഇന്നും മെസിക്ക് ധാരാളം ട്രോളുകളാണ് വരുന്നത്. ഇന്നത്തെ ദിവസം ആഘോഷിക്കുന്ന ഒരുപാട് വിരോധികളെ സോഷ്യല്‍ മീഡിയയില്‍ കാണാം.

Content Highlights: Six years ago today Lionel Messi Retired From Football