എഡിറ്റര്‍
എഡിറ്റര്‍
വന്ദേമാതരത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണം; അവരുടെ വോട്ടവകാശം റദ്ദുചെയ്യണം: ശിവസേന
എഡിറ്റര്‍
Tuesday 22nd August 2017 7:33am

 

മുംബൈ: വന്ദേമാതരാലാപനത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണമെന്ന് ശിവസേന. തങ്ങളുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ് വന്ദേമാതാരാലാപനത്തെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കി ശിക്ഷിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടത്.


Also read: കാശ്മീരിന്റെയും ഗാന്ധിയുടെയും പേരില്‍ ജനത്തെ കബളിപ്പിച്ച ബി.ജെ.പി ഇപ്പോള്‍ കാവിയുടെ പേരില്‍ ജനത്തെ കബളിപ്പിക്കുന്നു: കമല്‍ഹാസന്‍


വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ശിവസേന ലേഖനത്തിലൂടെ പറയുന്നു. കഴിഞ്ഞദിവസം ഔറംഗാബാദ് നഗരസഭയില്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ ചില മുസ്‌ലിം അംഗങ്ങള്‍ എഴുന്നേല്‍ക്കാതിരുന്നതിച്ചൊലി പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനെക്കുറിച്ചെഴുതിയ ലേഖനത്തിലാണ് ശിവസേന വന്ദേമാതരത്തെ എതിര്‍ക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഔറംഗാബാദ് നഗരസഭ ശിവസേന-ബി.ജെ.പി. സഖ്യമാണ് ഭരിക്കുന്നത്. വന്ദേമാതരം ആലപിച്ചപ്പോള്‍ പ്രതിപക്ഷമായ മജ്‌ലിസ് പാര്‍ട്ടിയുടെ ഏതാനും അംഗങ്ങള്‍ എഴുന്നേല്‍ക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ശിവസേന- ബി.ജെ.പി അംഗങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ സഭ കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.


Dont miss യുവരാജ് തിരിച്ച് വരണമെങ്കില്‍ കളിപ്പിക്കണം പുറത്തിരുത്തുകയല്ല വേണ്ടത്;ബി.സി.സി.ഐയ്ക്കെതിരെ തുറന്നടിച്ച് ഗംഭീര്‍


വന്ദേമാതരം ആലപിച്ചപ്പോള്‍ നഗരസഭാംഗങ്ങള്‍ എഴുന്നേല്‍ക്കാതിരുന്നത് രാജ്യത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് മുഖപ്രസംഗം പറയുന്നത്. ‘ഗോരക്ഷയുടെപേരില്‍ അക്രമം നടത്തുന്നവരെ ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. വന്ദേമാതരത്തെ അവഹേളിക്കുന്നതും അതുപോലെ ഗുരുതരമായ കുറ്റമാണ്. അത്തരക്കാര്‍ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണം. അവരുടെ വോട്ടവകാശം റദ്ദാക്കുകയും വേണം’ ലേഖനം പറയുന്നു.

Advertisement