'കഴിഞ്ഞ അരമണിക്കൂറായി ഇത് തന്നെയാണ് പാടാന്‍ അനുവദിക്കുന്നത്'; സിതാരയുടെ പാട്ടിന് ഗിത്താര്‍ വായിച്ച് മകള്‍ സാവന്‍; വൈറല്‍ വീഡിയോ
Viral Video
'കഴിഞ്ഞ അരമണിക്കൂറായി ഇത് തന്നെയാണ് പാടാന്‍ അനുവദിക്കുന്നത്'; സിതാരയുടെ പാട്ടിന് ഗിത്താര്‍ വായിച്ച് മകള്‍ സാവന്‍; വൈറല്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th May 2021, 9:17 pm

കൊച്ചി: മലയാളത്തിന്റെ പ്രിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. സിതാരയെ പോലെ തന്നെ മകള്‍ സാവന്‍ ഋതുവിനും നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. സിതാരയുടെ കൂടെ സാവന്‍ പാടിയ ഗാനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സാവനെ സ്റ്റാറാക്കിയത്.

നേരത്തെ സിതാരക്കൊപ്പവും അല്ലാതെയും ഗാനങ്ങളുമായി സാവന്‍ എത്തിയിരുന്നു. ഇപ്പോഴിതാ സിതാരയുടെ പാട്ടിന് ഗിത്താര്‍ വായിക്കുകയാണ് സാവന്‍. ഗിത്താര്‍ വായിക്കുന്ന സാവന്റെ വീഡിയോ സിതാര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

എന്റെ പ്രാക്ടീസ് റൂമിലേക്ക് അവള്‍ കയറി വന്നു. അമ്മ പാടുമ്പോള്‍ ലിബോയേട്ടന്‍ ചെയ്യുന്നത് തനിക്കും ചെയ്യണമെന്ന് പറഞ്ഞ് ഗിത്താര്‍ വായിക്കുകയാണെന്നും സിത്താര ഫേസ്ബുക്കില്‍ കുറിച്ചു.

പക്ഷേ കഴിഞ്ഞ അരമണിക്കൂറായി തന്നെ ഈ ഒരു ഭാഗം മാത്രമാണ് പാടാന്‍ അനുവദിക്കുന്നുള്ളുവെന്നും സിത്താര ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

നേരത്തെ സിതാരയോടൊപ്പം ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ടും ഉയരെ സിനിമയിലെ നീ മുകിലോ എന്ന പാട്ടും സാവന്‍ ആലപിച്ച വീഡിയോ പുറത്ത് വന്നിരുന്നു. ഈ വീഡിയോയും വൈറലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   Sithara Krishnakumar Sing Song Daughter Saawan Rithu plays guitar Viral video