വിഭാഗീയ-മത വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ സഖാവ്; കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സീതാറാം യെച്ചൂരി
national news
വിഭാഗീയ-മത വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ സഖാവ്; കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 10:17 pm

ന്യൂദൽഹി: മുതിർന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സമത്വം, നീതി, വിമോചനം എന്നിവയെ മാനിക്കുന്ന വിഭാഗീയ-മത വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൂഷണരഹിതമായ ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹിക പരിവർത്തനത്തിനായി അക്ഷീണം പ്രയത്നിനിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പരാമർശം.

ദീർഘകാല സഖാവും, ഉറച്ച കമ്മ്യൂണിസ്റ്റും, പൊളിറ്റ് ബ്യൂറോ അംഗവും, അധ്വാനിക്കുന്ന ജനതയുടെ പ്രവർത്തകനും, ചൂഷണരഹിതമായ ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹിക പരിവർത്തനത്തിനായി അക്ഷീണം പ്രയത്നിക്കുന്നതുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

എല്ലാവർക്കുമുള്ള സമത്വം, നീതി, വിമോചനം എന്നിവയെ മാനിക്കുന്ന വിഭാഗീയ-മത വർഗീയതക്കെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി. അദ്ദേഹത്തിന്റെ സമതുലിതമായ സമീപനവും സൗഹാർദ്ദപരമായ പെരുമാറ്റവും നിരവധി പ്രതിസന്ധികളെ നേരിട്ടു. പ്രിയ സഖാവ് കോടിയേരിക്ക് വിട.

Content Highlight: Sitaram yechury says condolences to Kodiyeri balakrishnan