എഡിറ്റര്‍
എഡിറ്റര്‍
സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സി.പി.ഐ.എം
എഡിറ്റര്‍
Saturday 22nd April 2017 12:21pm

തിരുവനന്തപുരം: സി.പി.ഐ.എം ദേശീയ അധ്യക്ഷന്‍ സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സി.പി.ഐ.എം.

കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കേണ്ട ഗതികേട് സി.പി.ഐ.എമ്മിന് ഇല്ലെന്ന് സി.പി.ഐ.എം നേതൃത്വം വ്യക്തമാക്കി.

ദേശീയ നേതൃത്വത്തില്‍ ഒരുവിഭാഗം യെച്ചൂരി മത്സരിക്കുന്നതിനെ എതിര്‍ത്തിരുന്നു. രണ്ട് തവണയില്‍ കൂടുതല്‍ സീറ്റ നല്‍കേണ്ടതില്ലെന്ന മാനദണ്ഡവും മത്സരിക്കുന്നതിന് തടസ്സമാണ്.

യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു.


Dont Miss ഭൗതിക കുരിശ് പൊളിച്ചെങ്കിലും ആത്മീയ കുരിശ് ബാക്കിയാകും; പാപ്പാത്തിച്ചോലയിലെത്തി പ്രാര്‍ത്ഥന തുടരും; കുരിശ് പുനസ്ഥാപിക്കണമെന്നും സ്പരിറ്റ് ഇന്‍ ജീസസ്


യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സി.പി.ഐ.എം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക.

സി.പി.ഐ.എം -കോണ്‍ഗ്രസ് സഖ്യത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ മല്‍സരിച്ചത്. ഇതിനെതിരെ സി.പി.ഐ.എമ്മിനകത്ത് വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

സി.പി.ഐ.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് ബംഗാളില്‍ 32 എം.എല്‍.എമാര്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന് 44 ഉം തൃണമൂലിന് 211 ഉം എം.എല്‍.എമാര്‍ ഉണ്ട്.

Advertisement