എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ല; രാഷ്ട്രീയ സമീപനത്തെക്കുറിച്ചുള്ള ഒരു രേഖയും തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും യെച്ചൂരി
എഡിറ്റര്‍
Monday 16th October 2017 7:44pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റിയില്‍ രാഷ്ട്രീയ സമീപനം സംബന്ധിച്ച ഒരുരേഖയും തള്ളുകയോ കൊള്ളുകയെ ചെയ്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Also Read: ഖത്തറിനെതിരായ ഉപരോധം ലോകകപ്പ് തട്ടിയെടുക്കാന്‍; പിന്നില്‍ യു.എ.ഇ എന്നും ദി ഇന്‍ഡിപെന്‍ഡന്റ്


രാഷ്ട്രീയ ബന്ധങ്ങള്‍ സംബന്ധിച്ച എല്ലാ സാധ്യതകളും തുറന്ന് കിടക്കുകയാണെന്നും യെച്ചൂരി വ്യക്തമാക്കി. നേരത്തെ ബി.ജെ.പിക്കെതിരായി ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഖ്യം ആവാമെന്ന യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം കേന്ദ്രകമ്മിറ്റി തള്ളിയിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിനാണ് കേന്ദ്രകമ്മിറ്റിയില്‍ പ്രാമുഖ്യം ലഭിച്ചത്.

അമിത് ഷായുടെ മകന്‍ ജയ്ഷയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ഏജന്‍സികളാക്കാതെയുള്ള അന്വേഷണം നടത്തണം. ജെയ്ഷ, വ്യാപം തുടങ്ങിയ അഴിമതിക്കേസുകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ നിന്ന് മകന്‍ ജയ്ഷയെ രക്ഷിക്കാന്‍ അമിത് ഷാ ശ്രമിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.


Dont Miss: ‘ചതിയന്മാര്‍ നിര്‍മ്മിച്ച ചെങ്കോട്ടയില്‍ നിന്നും പതാക ഉയര്‍ത്തുന്നത് മോദി നിര്‍ത്തുമോ?’; താജ്മഹല്‍ അപമാനമാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവിന് മറുപടിയുമായി ഒവൈസി


വേങ്ങരയില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞത് കേരള സര്‍ക്കാറിനെതിരായ കള്ള പ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണെന്നും യെച്ചൂരി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി നടത്തിയ ജനരക്ഷാ മാര്‍ച്ച് പരാജയമായിരുന്നു. ബി.ജെ.പി -ആര്‍.എസ്.എസ് ആക്രമണങ്ങള്‍ കൊണ്ട് സി.പി.ഐ.എമ്മിനെ പേടിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement