എഡിറ്റര്‍
എഡിറ്റര്‍
‘സത്യ’യിലേത് ഐറ്റം സോങ്ങാണെന്ന് പാടിക്കുന്നതിന് മുന്‍പ് പറയാമായിരുന്നു: ഗോപിസുന്ദറിനോട് ഗായിക സിതാര
എഡിറ്റര്‍
Saturday 22nd April 2017 3:01pm

ജയറാമിനെ നായകനാക്കി അന്തരിച്ച സംവിധായകന്‍ ദീപന്‍ ഒരുക്കിയ സത്യ എന്ന ചിത്രത്തില്‍ റോമ തകര്‍ത്താടിയ ഐറ്റം സോങ്ങ് ഭക്തിനിര്‍ഭരമായിപ്പോയെന്ന ട്രോളുകള്‍ക്കിടെ ചിത്രത്തില്‍ തന്നെക്കൊണ്ട് ആ ഗാനം പാടിക്കുന്നതിന് മുന്‍പ് അത് ഐറ്റം സോങ്ങാണെന്ന് ഒരു വാക്കുപറയാമായിരുന്നെന്ന് സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനോട് ഗായിക സിതാര.

ഇത് ഐറ്റം സോങ്ങിന് വേണ്ടിയാണെന്ന് താങ്കള്‍ക്ക് അറിയുമെന്ന് തനിക്ക് ഉറപ്പാണെന്നും തന്നോടാരും ഒന്നും പറഞ്ഞില്ലെന്നും സിതാര പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് സിതാര ഗാനത്തെ കുറിച്ച് പറഞ്ഞത്.

”അറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല. ഗോപിച്ചേട്ടാ പാടിക്കുമ്പോള്‍ ഒരു വാക്ക് പറയാമായിരുന്നു. പക്ഷേ എനിക്കുറപ്പാണ് അദ്ദേഹത്തിന് അത് അറിയാമായിരുന്നു. ഗോപിച്ചേട്ടനാരാ പുള്ളി!! ലവ്‌ലി ട്യൂണ്‍”- ഇതായിരുന്നു സിതാരയുടെ വാക്കുകള്‍.

റോമ തകര്‍ത്താടിയ നൃത്തചുവടുകളും പശ്ചാത്തലവും ഗാനത്തിന്റെ ട്യൂണുമായി പുലബന്ധം പോലും പുലര്‍ത്തുന്നില്ലെന്നാണ് ട്രോളന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ചിത്രത്തിലെ ഈ ഐറ്റം സോങ്ങിന് ഭക്തിഗാനവുമായി നല്ല ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞുവെക്കുന്നു. യൂട്യൂബിലുള്ള ‘ചിലങ്കകള്‍ തോല്‍ക്കും’ എന്ന ഈ ഗാനത്തിന് താഴെയും രസകരമായ ചില കമന്റുകളാണ് വരുന്നത്.

മറ്റുചിത്രങ്ങളിലെ ഗാനങ്ങള്‍ കോപ്പിയടിച്ച് പുതിയ ഗാനങ്ങളൊരുക്കുന്നതില്‍ ഗോപി സുന്ദര്‍ വിദഗ്ധനാണെന്നും ഇത്തവണ ആ സ്റ്റോക്ക് തീര്‍ന്നതിനാലാണോ ഭക്തിഗാനത്തില്‍ പിടിച്ചിരിക്കുന്നതെന്നും ട്രോളന്മാര്‍ ചോദിക്കുന്നു.

Advertisement