എഡിറ്റര്‍
എഡിറ്റര്‍
ഭാവഗായകന്‍ പ്രമോദേട്ടന്‍ ഓര്‍മ്മയായി, എന്‍. ആര്‍. കെ അനുശോചനയോഗം ഇന്ന്
എഡിറ്റര്‍
Thursday 28th September 2017 3:41pm

റിയാദ് :റിയാദിന്റെ കലാഹൃദയങ്ങള്‍ കയ്യടക്കിയ ഭാവഗായകന്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രമോദേട്ടന്‍ എന്നറിയപ്പെട്ടിരുന്ന കണ്ണൂര്‍ സ്വദേശി പ്രമോദ്(56) ഓര്‍മ്മയായി.

ചികിത്സക്കായി നാട്ടിലേക്കു പോയ അദ്ദേഹം ഇതിനിടക്ക് തിരിച്ചെത്തി റസിഡന്റ് പെര്‍മിറ്റ് പുതുക്കി പോയിരുന്നു. റിയാദിലെ പൊതു പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു മെലഡിയുടെ ഈ ഇഷ്ട്ടകാരന്‍.

മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എന്‍. ആര്‍. കെ ഫോറം ഇന്ന് ഷിഫ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ രാത്രി 8 മണിക്ക് അനുശോചനയോഗം സംഘടിപ്പിച്ചിട്ടുണ്ടന്നു ഭാരവാഹികളായ അഷറഫ് വടക്കേവിളയും ബാലചന്ദ്രനും അറിയിച്ചു.

സാമൂഹ്യ പ്രവര്‍ത്തകരായ സത്താര്‍ കായംകുളം, ഉദയഭാനു, റാഫിപാങ്ങോട്, ജയന്‍കൊടുങ്ങലൂര്‍, പി. എം. എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി,റിയാദ് ടാക്കിസ്, ഒ. ഐ. സി. സി, കേളി, നവോദയ തുടങ്ങി നിരവധി സംഘടന പ്രതിനിധികള്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

Advertisement