ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Sexual Abuse
‘ഞാനും അതിന് ഇരയായിട്ടുണ്ട്’; തനിക്കുനേരേയുണ്ടായ ലൈംഗികാതിക്രമത്തെപ്പറ്റി തുറന്നുപറച്ചിലുമായി ഗായിക ചിന്മയി
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 2:14pm

സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടുകള്‍ തുറന്നുപറയുന്ന ആളാണ് പ്രമുഖ ഗായിക ചിന്മയി. നിരവധി വിമര്‍ശനങ്ങള്‍ ഇതിന്റെ പേരില്‍ ചിന്മയി നേരിട്ടുണ്ട്.

ഇപ്പോള്‍ പുതിയൊരു വിഷയത്തില്‍ വെളിപ്പെടുത്തലുമായെത്തിയിരിക്കയാണ് ചിന്മയി. ഇത്തവണ പെണ്‍കുട്ടികളും ആണ്‍കുട്ടികളും നേരിടുന്ന ലൈംഗികാതിക്രമത്തിനെതിരെയാണ് ചിന്മയി രംഗത്തെത്തിയത്.

ഒരു പരിപാടിയില്‍ വച്ച് തനിക്കും അപരിചിതനായ ഒരാളില്‍ നിന്നും മോശമായ അനുഭവം ഉണ്ടായതായും ചിന്മയി ട്വീറ്റ് ചെയ്തു. ഈ അനുഭവം താന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നെന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള സ്ത്രീകളെയും കുട്ടികളെയും കുറിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ചിന്മയി പറഞ്ഞു.

സ്വന്തം അച്ഛനില്‍ നിന്നും, സഹയാത്രികരില്‍ നിന്നും കുടുംബത്തില്‍ നിന്നും എല്ലാവരും ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ കൂടെയുള്ളവര്‍ ആരും വിശ്വസിക്കില്ലെന്നു പേടിച്ച് ഈ അനുഭവങ്ങള്‍ തുറന്നുപറയാന്‍ ആരും തയ്യാറാകാറില്ല.

 

 

പെണ്‍കുട്ടികളെ കേള്‍ക്കാന്‍ ചിലപ്പോള്‍ ആരെങ്കിലും ഉണ്ടാകുമെന്നും, ആണ്‍കുട്ടികള്‍ പറയുന്നതാണ് ആരും കേള്‍ക്കാത്തതെന്നും ചിന്മയി പറഞ്ഞു.അതുകൊണ്ടുതന്നെ ആണ്‍കുട്ടികള്‍ക്കുനേരേയുള്ള ചൂഷണങ്ങളെ കുറിച്ച് ആരും പുറത്തറിയാറില്ല.

അപ്രതീക്ഷിതമായി നമുക്കുനേരേ കൈകള്‍ നീളുമ്പോള്‍ പെട്ടെന്ന നമ്മള്‍ പകച്ചുപോകുമെന്നും ചിന്‍മയി പറഞ്ഞു. പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും അവര്‍ക്കുനേരേയുള്ള ആക്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും ചിന്മയി അഭിപ്രായപ്പെട്ടു.

Advertisement