ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു
Obituary
ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 10:21 am

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു.

സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

1998 ജനുവരി 23 നാണ് ബിജു നാരായണന്‍ ശ്രീലതയെ വിവാഹം ചെയ്തത്. കോളേജില്‍ സഹപാഠികളായിരുന്നു ഇരുവരും.

സിദ്ധാര്‍ഥ് നാരായണന്‍, സൂര്യനാരായണന്‍ എന്നിവര്‍ മക്കളാണ്.

WATCH THIS VIDEO: