സിങ്കപ്പെണ്ണെ...ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി
Tollywood
സിങ്കപ്പെണ്ണെ...ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd July 2019, 10:51 pm

തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റിലിയും- വിജയിയും ഒന്നിക്കുന്ന ചിത്രം ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി. സിങ്കപ്പെണ്ണെ എന്ന്‍ തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. വിവേക് ആണ് ഗാനരചയിതാവ്.

നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വിജയ് രണ്ടു ഗെറ്റപ്പിലെത്തുന്ന ചിത്രമായിരിക്കും ബിഗില്‍. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.