എഡിറ്റര്‍
എഡിറ്റര്‍
അസിഡിറ്റിയ്‌ക്കെതിരെ പൊരുതാന്‍ നാടന്‍ മരുന്നുകള്‍
എഡിറ്റര്‍
Tuesday 23rd September 2014 3:40pm

gas

അസിഡിറ്റി എപ്പോള്‍ വേണമെങ്കിലും വരാം. വയറുവേദനയും നെഞ്ചിനടുത്തായുണ്ടാവുന്ന അസ്വസ്ഥതയുമാണ് ഇതിന്റെ പ്രധാന ലക്ഷണം. സ്ഥിരമായി അസിഡിറ്റിയുണ്ടാവുന്നവര്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ ചികിത്സയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

അസിഡിറ്റിയ്‌ക്കെതിരെ പൊരുതാന്‍ ഏറ്റവും നല്ല മരുന്നാണ് തുളസി. ഒന്നുകില്‍ തുളസിയില ചവച്ചരച്ച് കഴിക്കാം. അല്ലെങ്കില്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.

ഗ്രാമ്പു കഴിക്കുന്നതും അസിഡിറ്റി ശമിപ്പിക്കും. ഗ്രാമ്പു വയറ്റിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് അസിഡിറ്റിയില്‍ നിന്നും പെട്ടെന്ന് മോചനം നല്‍കും.

വാഴപ്പഴവും അസിഡിറ്റിക്ക് നല്ലതാണ്. വാഴപ്പഴത്തിലെ പൊട്ടാസ്യം അല്‍ക്കലിയാണ്. ഇത് അസിഡിറ്റിയ്‌ക്കെതിരെ പൊരുതും.

തണുത്ത പാല്‍ കുടിക്കുന്നതും വായുകോപം അകറ്റാന്‍ നല്ലതാണ്. പാലിലെ കാല്‍ത്സ്യം ആസിഡിനെതിരെ പൊരുതും.

കര്‍പ്പൂരതുളസിയിലയും അസിഡിറ്റിയ്‌ക്കെതിരെ ഉപയോഗിക്കാം.

ഇഞ്ചി ദഹനം വര്‍ധിപ്പിക്കുക മാത്രമല്ല, വയറിനുള്ളിലെ അള്‍സറുകള്‍ ഇല്ലാതാക്കും. കൂടാതെ അസിഡിറ്റിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും.

 

Advertisement