എഡിറ്റര്‍
എഡിറ്റര്‍
വാഗമണ്‍ സിമി ക്യാമ്പ്: മുഹമ്മദ് മന്‍സാര്‍ ഇമാം മാപ്പുസാക്ഷിയാകും
എഡിറ്റര്‍
Friday 8th March 2013 4:33pm

കൊച്ചി: വാഗമണ്‍ സിമിക്യാമ്പ് കേസില്‍  മുഹമ്മദ് മന്‍സാര്‍ ഇമാം മാപ്പുസാക്ഷിയാകും. ഹൈദരാബാദ് സ്‌ഫോടനക്കേസില്‍  റാഞ്ചിയില്‍ നിന്നും
അറസ്റ്റിലായ  മന്‍സാര്‍ ഇമാം  എന്‍.ഐ.എയുടെ കസ്റ്റഡിയിലാണുള്ളത്.

Ads By Google

ഇദ്ദേഹത്തിന് ഇന്ത്യന്‍ മുജാഹീദ്ദീനുമായി ബന്ധമുള്ളതായും അഹമ്മദാബാദ് സ്‌ഫോടന കേസുകളിലും ഇയാള്‍ പ്രതിയാണെന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്

കഴിഞ്ഞ വര്‍ഷം വാഗമണ്‍ സിമി ക്യാമ്പ് കേസിലെ മുപ്പത് പ്രതികക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കുറ്റപത്രം നല്‍കിയിരുന്നു. ആറുപേരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചുകൊണ്ട് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2007 ഡിസംബറില്‍ സിമി പ്രവര്‍ത്തകര്‍ വാഗമണ്ണിലെ തങ്ങള്‍ പാറയില്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. ഇവര്‍ക്ക് പ്രധാനമായും ആയുധ പരിശീലനം നല്‍കിയിരുന്നത്  മന്‍സാര്‍ ഇമാം ആയിരുന്നുവെന്നാണ് ആരോപണം.

ഇദ്ദേഹം പ്രധാനമായും വെടിവെപ്പ് പരിശീലനവും, ദുര്‍ഘടമായ ഭൂപ്രദേശത്തിലൂടെയുള്ള ഡ്രൈവിംഗ്,വെടിമരുന്നുകളുടെ നിര്‍മാണവും ഉപയോഗരീതി എന്നിവയാണ് പരിശീലിപ്പിച്ചിരുന്നത്.

പിന്നീട്‌ മന്‍സാര്‍ ഇമാമിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ തലയ്ക്ക് രണ്ടു ലക്ഷം ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മന്‍സാര്‍ ഇമാമിനെ പോലീസ് പിടികൂടിയത്.

ഇയാള്‍ ഇടക്കിടെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും ചെയ്തിരുന്നു. ഇത് പിന്തുടര്‍ന്ന പോലീസ് ഞായറാഴ്ചരാത്രി വീട് സന്ദര്‍ശിച്ച് തിരിച്ചു പോകുകയായിരുന്ന ഈ മുപ്പത്തി മൂന്നുകാരനെ ജാര്‍ഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇദ്ദേഹത്തെ കുറിച്ച് നിരവധി പേര്‍  അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്  സാക്ഷി മൊഴി നല്‍കിയിട്ടുള്ളതായി വിവരമുണ്ട്. ഗുജറാത്തിലെ സ്‌ഫോടനകേസുകളില്‍ പ്രതികളായിട്ടുള്ള ഈ കേസിലെ 20 ഓളം പ്രതികള്‍ ഗുജറാത്ത് ജയിലുകളിലാണ് ഉള്ളത്.

ഗുജാറാത്ത് കോടതിയുടെ വിചാരണ കഴിഞ്ഞാല്‍ മാത്രമേ വാഗമണ്‍ കേസ് കൊച്ചി പ്രത്യേക കോടതിക്ക് പരിഗണിക്കാനാകുവെന്നും അധികൃതര്‍ അറിയിച്ചു.

Advertisement