2021 ല്‍ യാഹുവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സെലിബ്രിറ്റി സിദ്ധാര്‍ത്ഥ് ശുക്ല, ആര്യന്‍ ഖാനും പട്ടികയില്‍
Movie Day
2021 ല്‍ യാഹുവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട സെലിബ്രിറ്റി സിദ്ധാര്‍ത്ഥ് ശുക്ല, ആര്യന്‍ ഖാനും പട്ടികയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 12:54 pm

2021 ല്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തികളുടെയും സംഭവങ്ങളുടെയും പട്ടിക പുറത്ത് വിട്ട് യാഹു. പുരുഷ സെലിബ്രിറ്റികളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ടത് അന്തരിച്ച നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയാണ്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ സിദ്ധാര്‍ത്ഥ് ശുക്ല കഴിഞ്ഞ സെപ്റ്റംബറിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്.

സല്‍മാന്‍ ഖാന്‍ രണ്ടാം സ്ഥാനത്തും തെലുങ്ക് താരം അല്ലു അര്‍ജുന്‍ മൂന്നാം സ്ഥാനത്തും എത്തി. അന്തരിച്ച നടന്മാരായ പുനീത് രാജ്കുമാറും ദിലീപ് കുമാറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

യാഹുവില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട സ്ത്രീ സെലിബ്രിറ്റി കരീന കപൂറാണ്. കത്രീന കൈഫ് രണ്ടാമതെത്തി. പ്രിയങ്ക ചൊപ്ര, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ എന്നിവരും ആദ്യസ്ഥാനങ്ങളിലെത്തി.

യാഹുവിലെ ടോപ്പ് ന്യൂസ് മേക്കര്‍ കര്‍ഷക സമരമാണ്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 2021 യൂണിയന്‍ ബഡജറ്റ്, രാജ് കുന്ദ്ര, ബ്ലാക്ക് ഫംഗസ് എന്നിവ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തി.

അതേസമയം യാഹുവിലാകെ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട വ്യക്തി നരേന്ദ്ര മോദിയാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലി രണ്ടാമതും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മൂന്നാമതും എത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sidharth-shukla-is-most-searched-celeb-on-yahoo-2021-year-in-review-list-new-entrant-aryan-khan-joins-the-club