Administrator
Administrator
മ­ല­യാ­ളി­കള്‍­ക്ക് ക­പ­ടനാട്യം: സിദ്ധാര്‍ത്ഥ് ഭരതന്‍ സംസാരിക്കുന്നു
Administrator
Friday 2nd March 2012 10:44am

സിദ്ധാര്‍ത്ഥ് ഭരതന്‍/ ജിന്‍സി ബാലകൃഷ്ണന്‍

ഇ­ട­യ്­ക്കാല­ത്ത് പു­തു­മ­യ്­ക്കു­വേ­ണ്ടി ഏ­റെ ദാ­ഹി­ച്ച­ി­രു­ന്നു മ­ലയാ­ള സി­നി­മ. ക­ണ്ടു­മ­ടു­ത്ത ക­ഥയും പ്രേ­മേ­യവും പ്രേ­ക്ഷക­നെ തി­യ്യേ­റ്റ­റു­ക­ളില്‍ നി­ന്ന­കറ്റി­യ കാ­ല­ഘട്ടം. ഇ­തി­നി­ട­യില്‍ പു­ത്തന്‍ പ­രീ­ക്ഷ­ണ­ങ്ങ­ളു­മാ­യി യു­വ­സം­വി­ധാ­യ­കര്‍ വന്നു. പി­ടി­ച്ചു­നില്‍ക്കാനോ മ­റ്റോ നി­ല­വി­ലു­ള്ള­വ­രി­ല്‍ ചി­ലര്‍ റീ­മേ­ക്കു­ക­ളി­ലേ­ക്കും പോ­യി.

റീ­മേ­ക്കു­ക­ളില്‍ പു­തു­മ­കൊ­ണ്ടു­വ­രാന്‍ ശ്ര­മി­ച്ചു­വെ­ന്ന് പ­റ­യു­ന്നു­ണ്ടെ­ങ്കിലും അ­ത് താ­ര­ങ്ങ­ളു­ടെയും മാര്‍­ക്ക­റ്റിം­ഗ് ത­ന്ത്ര­ങ്ങ­ളു­ടെയും കാ­ര്യ­ത്തില്‍ മാ­ത്ര­മാ­ണെ­ന്ന് സിനി­മ
ക­ണ്ട­വര്‍­ക്ക് മ­ന­സി­ലാ­കും. റീ­മേ­ക്കു­കള്‍­ക്കെ­തി­രെ ശ­ക്തമാ­യ വി­മര്‍­ശ­ന­മു­യ­രു­ന്ന കാ­ല­ത്താ­ണ് ഭ­ര­തന്‍ കൈ­യ്യൊ­പ്പ് പ­തി­ഞ്ഞ നി­ദ്ര മുപ്പ­ത് വര്‍­ഷ­ങ്ങള്‍­ക്കു­ശേ­ഷം റീ­മേ­ക്ക് ചെ­യ്യാന്‍ മ­കന്‍ സി­ദ്ധാര്‍­ത്ഥ് രം­ഗ­ത്തെ­ത്തി­യ­ത്.

സി­ദ്ധാര്‍­ത്ഥിന്റെ സം­വി­ധാ­ന­രം­ഗ­ത്തേ­ക്കു­ള്ള ആ­ദ്യ ചു­വ­ടു­വെ­പ്പ് അച്ഛ­ന്റെ ചിത്രം റീ­മേ­ക്ക് ചെ­യ്തു­കൊ­ണ്ടായി. പ­ക്ഷെ അ­തില്‍ കാ­ല­ത്തി­ന്റേ­താ­യ മാ­റ്റ­ങ്ങള്‍ കൊ­ണ്ടു­വ­രാന്‍ ശ്ര­മി­ച്ച­തി­ലൂ­ടെ റീ­മേ­ക്കി­ന് സി­ദ്ധാര്‍­ത്ഥ് ഒ­രു മാ­തൃ­ക­യായി. സി­ദ്ധാര്‍­ത്ഥ് ചെയ്­ത നി­ദ്ര തി­യ്യേ­റ്റ­റു­ക­ളി­ലെ­ത്തി­യി­രി­ക്കു­ക­യാ­ണ്.

നി­ദ്ര­യൊ­രു­ക്കി­യ­തി­നെ­ക്കു­റി­ച്ചും റി­ലീ­സി­നു­ശേ­ഷം അ­ഭി­മു­ഖീ­ക­രി­ക്കേ­ണ്ടി വ­ന്ന പ്ര­ശ്‌­ന­ങ്ങ­ളെ­ക്കു­റിച്ചും സി­ദ്ധാര്‍­ത്ഥ് സം­സാ­രി­ക്കുന്നു.

ജിന്‍സി ബാലകൃഷ്ണന്‍ ‍: മലയാ­ള­ത്തി­ലെ എ­ക്കാ­ല­ത്തെ­യും മി­ക­ച്ച സം­വി­ധാ­യ­കനാ­യ ഭ­ര­ത­ന്റെയും മി­ക­ച്ച ന­ടി­മാരി­ലൊ­രാളാ­യ കെ.പി.എ.സി ല­ളി­ത­യു­ടെയും മ­ക­നെ­ന്ന നി­ല­യില്‍ ആ­ദ്യ സിനി­മ ചെ­യ്യു­മ്പോള്‍ പാ­ര­മ്പ­ര്യം കാ­ത്തു­സൂ­ക്ഷി­ക്കു­ക­യെ­ന്ന സ­മ്മര്‍­ദ്ദം നേ­രി­ട്ടി­രുന്നോ?

സിദ്ധാര്‍ത്ഥ് ഭരതന്‍ ‍: തീര്‍­ച്ച­യാ­യും. അ­തു­ണ്ടാ­വു­മ­ല്ലോ. അ­ച്ഛന്‍ മി­ക­ച്ച സം­വി­ധാ­യ­കന്‍ എ­ന്നു പേ­രെ­ടു­ത്ത­യാ­ളാണ്. ഞാ­നാ­ണെ­ങ്കില്‍ ആദ്യം ചെ­യ്യുന്ന­ത് അച്ഛ­ന്റെ സി­നി­മ പുതി­യ ഭാ­വ­ത്തില്‍
അ­വ­ത­രി­പ്പി­ക്കു­ക­യാണ്. അ­ച്ഛ­ന്റെയും അ­മ്മ­യു­ടെയും പേ­ര് മോ­ശ­മാ­ക്കാ­തി­രി­ക്കു­ക­യെ­ന്ന സ­മ്മര്‍­ദ്ദം ഉ­ണ്ടാ­യി­രുന്നു.

സി­ദ്ധാര്‍­ത്ഥ് ആ­ദ്യ­മാ­യി സം­വിധാ­ന രം­ഗ­ത്തെ­ത്തി­യി­രി­ക്കു­ക­യാണ്. അ­തി­നാ­യി തി­ര­ഞ്ഞെ­ടു­ത്ത­ത് 30 വര്‍­ഷം മു­മ്പ് അ­ച്ഛന്‍ ചെയ്­ത നിദ്ര. എന്തു­കൊ­ണ്ടാ­ണ് നി­ദ്രത­ന്നെ
തി­ര­ഞ്ഞെ­ടു­ക്കാന്‍ കാ­രണം?

അ­ച്ഛന്‍ ചെ­യ്­ത ഒ­രു­പാ­ട് ചി­ത്ര­ങ്ങ­ളുണ്ട്. അ­തില്‍ എ­ന്തെ­ങ്കിലും കൂ­ട്ടി­ച്ചേര്‍­ക്കാ­നു­ണ്ടെ­ന്ന് എ­നി­ക്ക് തോ­ന്നിയ­ത് നി­ദ്ര­യി­ലാണ്. അ­മ­ര­വും, ത­ക­ര­യു­മൊ­ക്കെ പൂര്‍­ണ­മാണ്. നി­ദ്ര­യില്‍ കു­റ­ച്ചു­കൂ­ടി എ­ന്തൊക്കെ­യോ പ­റ­യാ­മെ­ന്ന് തോ­ന്നി­യതു­കൊ­ണ്ടാ­ണ് അ­ത് പു­നര്‍­നിര്‍­മി­ക്കാന്‍ തീ­രു­മാ­നി­ച്ചത്.

മ­ലയാ­ള സി­നി­മ­യില്‍ ഒ­രു­പാ­ട് റീ­മേ­ക്കു­ക­ള്‍ വ­രു­ന്ന കാ­ല­മാ­ണി­ത്. സി­നി­മ­യി­ലെ ക­ഥാ­ദാ­രി­ദ്ര്യ­മാ­ണ് ഈ റീ­മേ­ക്കു­കള്‍­ക്ക് കാ­ര­ണ­മെ­ന്ന ത­ര­ത്തില്‍ പ­ല­യി­ട­ങ്ങ­ളി­ലില്‍ നി­ന്നും വി­മര്‍­ശ­ന­ങ്ങള്‍ ഉ­യ­രു­ന്നു­ണ്ട്. ഈ സാ­ഹ­ച­ര്യ­ത്തില്‍ ആ­ദ്യ സിനി­മ ത­ന്നെ റീ­മേ­ക്ക് ചി­ത്ര­മാ­ക്കാന്‍ തീ­രു­മാ­നിച്ച­ത് എന്തു­കൊ­ണ്ടാണ്?

നി­ദ്ര ഒ­രി­ക്കലും പൂര്‍­ണ അര്‍­ത്ഥ­ത്തില്‍ റീ­മേ­ക്ക് ചി­ത്രമല്ല. പ­ഴ­യ­കാ­ല­ത്തു­ള്ള ഒ­രു പ്ര­ണ­യ ക­ഥ ഇ­പ്പോഴ­ത്തെ കാ­ല­ത്തി­ന­നു­സ­രി­ച്ച് ത­യ്യാ­റാ­ക്കു­ക­യാ­ണ് ചെ­യ്­ത­ത്. റീ­മേ­ക്കു­ക­ളില്‍ പു­തി­യ­താ­യി എ­ന്തെ­ങ്കിലും പ­റ­യാ­നു­ണ്ടെ­ങ്കില്‍ അ­ത് ചെ­യ്യു­ന്ന­തില്‍ തെ­റ്റില്ല. അല്ലാ­തെ സെ­ക്ഷ്വല്‍ ആ­റ്റി­റ്റിയൂ­ഡ്‌­സ് മാര്‍ക്ക­റ്റ് ചെ­യ്യാന്‍ വേ­ണ്ടി­യാ­വ­രുത്. നി­ദ്ര­യില്‍ പു­തി­യ­താ­യി ഞാന്‍ പ­ല­കാ­ര്യ­ങ്ങ­ളും പ­റ­ഞ്ഞി­ട്ടുണ്ട്.

നി­ദ്ര­യില്‍ വ­രുത്തി­യ മാ­റ്റ­ങ്ങള്‍ എ­ന്തൊ­ക്കെ­യാണ്?

കാ­ല­ത്തി­ന­നു­സ­രി­ച്ചു­ള്ള മാ­റ്റ­ങ്ങള്‍ നി­ദ്ര­യില്‍ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ട്. ര­ണ്ട് വി­രു­ദ്ധ ധ്രു­വ­ങ്ങ­ളി­ലു­ള്ള­വര്‍ ത­മ്മി­ലുള്ള കോണ്‍­ഫഌ­ക്ട് ന­മു­ക്കി­വി­ടെ കാ­ണാ­നാ­വും. പ്ര­കൃ­തി­യെ സ്‌­നേ­ഹി­ച്ച് അതി­നോ­ടി­ണ­ങ്ങി ജീ­വി­ക്കു­ന്ന ഒ­രു വി­ഭാഗം. മ­റു­വശ­ത്ത് കാ­ര്യങ്ങ­ളെ കു­റേ­ക്കൂ­ടി പ്രാ­ക്ടി­ക്ക­ലാ­യി സ­മീ­പി­ക്കു­ന്ന­വ­രും. ഈ ര­ണ്ട് വി­ഭാ­ഗ­ങ്ങള്‍­ക്കി­ട­യി­ലു­ള്ള പ്ര­ശ്‌­ന­ങ്ങ­ളാ­ണ് ഇ­ന്ന് സ­മൂ­ഹ­ത്തി­ലു­ള്ളത്. അ­തി­നെ നി­ദ്ര­യി­ലൂ­ടെ കൊ­ണ്ടു­വ­രാന്‍ ശ്ര­മി­ക്കു­ന്നു.

തു­ട­ക്ക­ത്തില്‍ മ­റ്റൊ­രാ­ളെ നാ­യ­ക­നാ­ക്കി നി­ദ്ര ഒ­രു­ക്കാ­നാ­യി­രു­ന്നല്ലോ തീ­രു­മാ­നി­ച്ചി­രു­ന്നത്. പി­ന്നീ­ട് സി­ദ്ധാര്‍­ത്ഥ് ത­ന്നെ നാ­യ­ക­സ്ഥാ­നം ഏ­റ്റെ­ടുത്തു. എ­ന്താ­യി­രു­ന്നു അ­തി­ന് പ്രേ­രി­പ്പിച്ചത്?

നാ­യ­ക­നാ­കാന്‍ ആദ്യം എ­നി­ക്ക് ഉ­ദ്ദേ­ശ­മില്ലാ­യി­രുന്നു. സി­നി­മ ചി­ത്രീ­കര­ണം തു­ട­ങ്ങു­ന്ന­തി­ന് മു­മ്പ് ചി­ല വ്യ­ക്തി­പ­രമാ­യ പ്ര­ശ്‌­ന­ങ്ങള്‍ വന്നു. ആ സാ­ഹ­ച­ര്യ­ത്തില്‍ ഈ പ്രൊജ­ക്ട് സം­ര­ക്ഷി­ക്കാ­ന്‍ വേ­ണ്ടി ഞാന്‍ നാ­യ­ക­നാ­വു­ക­യാ­യി­രു­ന്നു.

ആ­ദ്യ­നി­ദ്ര­യില്‍ വി­ജ­യ്‌മേ­നോന്‍ ചെയ്­ത ക­ഥാ­പാ­ത്ര­ത്തെ പഠി­ച്ച­ശേ­ഷ­മാ­ണോ ക്യാ­മ­റ­യ്­ക്ക് മു­ന്നി­ലെ­ത്തി­യത്?

വി­ജ­യ്‌­മേ­നോന്‍ അ­വ­ത­രി­പ്പി­ച്ച ക­ഥാ­പാ­ത്ര­ത്തെ ന­ന്നാ­യി ശ്ര­ദ്ധി­ച്ചി­രു­ന്നു. ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങള്‍ അ­ദ്ദേ­ഹ­ത്തോ­ട് ചോ­ദി­ച്ച­റിഞ്ഞു. പ­ല ത­വ­ണ ഞ­ങ്ങള്‍ ഇന്റ­റാ­ക്ട് ചെ­യ്­തു.

ഈ ര­ണ്ട് അ­ഭി­നേ­താ­ക്ക­ളെയും താ­ര­തമ്യം ചെ­യ്യു­മ്പോള്‍ സ്വ­യം എങ്ങ­നെ വി­ല­യി­രു­ത്തുന്നു?

ര­ണ്ടു­പേ­രു­ടെയും അ­ഭി­നയ­ത്തെ താ­ര­തമ്യം ചെ­യ്യാന്‍ ശ്ര­മി­ച്ചി­ട്ടില്ല.

നി­ദ്ര­ക­ഴി­യു­മ്പോള്‍ നാ­യ­ക­നായാണോ സം­വി­ധാ­യ­ക­നായാണോ അ­റി­യ­പ്പെ­ടാന്‍ ഇ­ഷ്ട­പ്പെ­ടുന്നത്?

രണ്ടും എ­നി­ക്കി­ഷ്ട­മാണ്. അ­റി­യാ­വു­ന്ന കാ­ര്യ­ങ്ങള്‍ ചെ­യ്യു­ന്നു­വെ­ന്നേ­യു­ള്ളൂ.

നി­ദ്ര­യു­ടെ സം­വി­ധാ­യ­കന്‍ മിക­വ് പു­ലര്‍­ത്തി­യെന്നും നാ­യ­കന്‍ ശ­രാ­ശ­രി­യെന്നും അ­ഭി­പ്രാ­യ­മുണ്ട്. അങ്ങ­നെ തോ­ന്നി­യി­ട്ടുണ്ടോ?

ഒ­രേ­സമ­യം ര­ണ്ടും­കൂ­ടി ചെ­യ്­ത­പ്പോള്‍ ചി­ല പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­വും. ഞാന്‍ ആ­ഗ്ര­ഹിച്ച­ത് ര­ണ്ടു­മേ­ഖ­ല­യി­ലും ശ­രാ­ശ­രി­യെ­ങ്കിലും മിക­വ് പു­ലര്‍­ത്താ­ന­വ­ണേ­യെ­ന്നാ­ണ്. എ­ന്നാല്‍ സം­വി­ധാ­യ­ക­നെ­ന്ന നി­ല­യില്‍ കി­ടി­ലന്‍ എ­ന്ന അ­ഭി­പ്രാ­യ­മാ­ണ് എ­നി­ക്ക് ല­ഭി­ച്ച­ത്. അ­ത് എ­ന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ബോണ­സ്
പോ­യിന്റാ­ണ്.

സി­നി­മ­യു­ടെ പോ­സ്­റ്റ­റു­ക­ളില്‍ റൊ­മാന്റി­ക്കാ­യ രം­ഗ­ങ്ങ­ളാ­ണ് . അ­തൊ­രു മാര്‍­ക്ക­റ്റിം­ഗ് ത­ന്ത്ര­മാ­യി­രുന്നോ? അ­ത് കു­ടും­ബ­പ്രേ­ക്ഷക­രെ തി­യ്യേ­റ്റ­റു­ക­ളില്‍ നി­ന്ന­ക­റ്റി­യെ­ന്ന് തോ­ന്നി­യി­ട്ടുണ്ടോ?

ഒ­രി­ക്കലും അ­ത് മാര്‍­ക്ക­റ്റിം­ഗി­ന് വേ­ണ്ടി ചെ­യ്­ത­തല്ല. എ­ന്നെ സം­ബ­ന്ധി­ച്ച് സിനി­മ ത­യ്യാ­റാ­ക്കു­മ്പോള്‍ പ­ണ­മു­ണ്ടാ­ക്കല്‍ എ­ന്ന ല­ക്ഷ്യ­മില്ല. നല്ല സി­നി­മ­കള്‍ ഉ­ണ്ടാ­ക്കണം. അ­തി­നു­വേ­ണ്ടി­യു­ള്ള  ശ്ര­മ­ങ്ങ­ളാ­ണ് ഞാന്‍ ന­ട­ത്തി­യി­ട്ടു­ള്ള­ത്.

ഈ സി­നി­മ­യില്‍ ഞാന്‍ ര­ണ്ട് കാ­ര്യ­ങ്ങ­ളാ­ണ് പ­റ­യു­ന്നത്. ഒ­ന്ന് രാ­ജു­വി­ന്റെയും അ­ശ്വ­തി­യു­ടെയും പ്ര­ണയം. അതി­നൊ­പ്പം അ­വ­രു­ടെ ഫാ­മി­ലി­യു­ടെ ക­ഥ­യും. ഇ­തില്‍ ആ പ്ര­ണയ­ത്തെ ഞാന്‍ പോ­സ്­റ്റ­റു­ക­ളില്‍ കാ­ണി­ച്ചു­വെ­ന്നു മാ­ത്രം.

പോ­സ്­റ്റ­റു­ക­ളില്‍ ക­ണ്ട് എ­നി­ക്ക് ര­ണ്ട് ത­രം ഫീ­ഡ് ബാ­ക്ക് ല­ഭി­ച്ചി­ട്ടു­ണ്ട്. ന­ന്നാ­യി­ട്ടു­ണ്ട് എ­ന്ന് ചി­ലര്‍ പ­റ­ഞ്ഞു. പോ­സ്­റ്റ­റു­കള്‍ ക­ണ്ട് ഫാ­മി­ലി ക­യ­റു­ന്നി­ല്ലെ­ന്ന് പറ­ഞ്ഞ് ചി­ലര്‍ അ­തി­നെ വി­മര്‍­ശി­ക്കു­കയും ചെ­യ്­തി­ട്ടു­ണ്ട്.

നി­ദ്ര­കാ­ണാന്‍ ഫാ­മി­ലി ക­യ­റു­ന്നില്ല­യെ­ന്ന് പ­റ­ഞ്ഞ­ല്ലോ. പോ­സ്­റ്റ­റു­ക­ള്‍ മാ­ത്രമാണോ അ­തി­ന് കാരണം?

എ­ന്താ­ണെ­ന്ന് കൃ­ത്യ­മാ­യി എ­നി­ക്ക­റി­യില്ല. ഒ­രു കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങള്‍­ക്ക് ഒ­രു­മി­ച്ചി­രു­ന്ന് കാ­ണാന്‍ പ­റ്റാ­ത്ത­തൊന്നും ഞാന്‍ അ­തില്‍ ചെ­യ്­തു­വ­ച്ചി­ട്ടില്ല. സി­നി­മ ക­ണ്ട­വ­രാരും എ­ന്നോ­ട് ആ അ­ഭി­പ്രാ­യം പ­റ­ഞ്ഞി­ട്ടു­മില്ല. പി­ന്നെ മ­ല­യാ­ളി­കള്‍­ക്ക് ക­പ­ട­നാ­ട്യ­മാണ്. ഈ 21ാം നൂ­റ്റാ­ണ്ടിലും ഇ­ത് സൂ­ക്ഷി­ക്കു­ന്നു­വെ­ന്ന­താ­ണ് എ­ന്നെ അ­ത്ഭു­പ്പെ­ടു­ത്തു­ന്നത്.

ചമ്മ­ക്ക് ച­ലോ­യെ­ന്ന പാ­ട്ടില്‍ ഷാ­രൂ­ഖ് ഖാന്‍ ഷ­ഡ്ഡിയും ബോ­ഡി­യു­മി­ട്ട പെണ്‍­പി­ള്ളേ­രോ­ടൊ­ത്ത് ഡാന്‍­സ് ചെ­യ്യുന്ന­ത് അ­ച്ഛനും മ­ക്കള്‍ക്കും ഒ­രു­മി­ച്ചി­രു­ന്ന് കാ­ണു­ന്ന­തില്‍
കു­ഴ­പ്പ­മില്ല. നി­ദ്ര­യില്‍ കഥ­യെ സ­പ്പോ­ട്ട് ചെ­യ്യു­ന്ന പ്ര­ണ­യ­രം­ഗ­ങ്ങള്‍ മാ­ന്യ­മാ­യി രീ­തി­യി­ല്‍ വ­ന്ന­പ്പോള്‍ ഫാ­മി­ക്ക് പോ­കാന്‍ മ­ടി.

നി­ദ്ര­യില്‍ അ­വ­രു­ടെ പ്ര­ണയ­ത്തെ ചി­ത്രീ­ക­രി­ക്കാന്‍ വേ­ണ്ടി­യു­ള്ള രം­ഗ­ങ്ങള്‍ മാ­ത്ര­മേ ഞാന്‍ ഉ­പ­യോ­ഗി­ച്ചി­ട്ടുള്ളൂ.

നി­ദ്ര ഹോള്‍­ഡ് ഓ­വര്‍ ഭീഷ­ണി നേ­രി­ടു­ക­യാ­ണല്ലോ. അ­തി­നെ­ക്കു­റിച്ച്?

ആ­ളു­കള്‍ സിനി­മ കാ­ണാ­നെ­ത്താ­ത്ത­താ­ണ് അ­തി­ന് കാ­രണം. എന്തു­കൊ­ണ്ടാ­ണ് ആ­ളു­ക­ള്‍ വ­രാ­ത്ത­തെ­ന്ന് മ­ന­സി­ലാ­വു­ന്നില്ല.

സം­വി­ധാ­നം പഠി­ക്കാന്‍ വേ­ണ്ടി­യാ­ണ് സി­നി­മ­യില്‍ നി­ന്ന് ബ്രേ­ക്ക് എ­ടു­ത്ത­തെ­ന്ന് ചി­ല അ­ഭി­മു­ഖ­ങ്ങ­ളില്‍ പ­റ­ഞ്ഞി­ട്ടുണ്ട്. ന­ട­നാ­യി­രു­ന്ന സ­മ­യത്തും താല്‍­പ­ര്യം സം­വി­ധാ­ന­യ­ക­നാ­വു­ക­യെ­ന്ന­താ­യി­രുന്നോ?

സം­വി­ധാ­യ­ക­നാ­വു­ക­യെ­ന്ന­താ­ണ് എ­ന്റെ ഏ­റ്റവും വലി­യ ആ­ഗ്രഹം. ആദ്യം ജ­യ­രാജ­ന്റെ അ­സി­സ്­റ്റന്റാ­യി വര്‍­ക്ക് ചെ­യ്­തി­ട്ടുണ്ട്. പി­ന്നീ­ട് ചി­ല സി­നി­മ­ക­ളില്‍ അ­ഭി­ന­യിച്ചു. അ­തി­നു­ശേ­ഷം സി­നി­മ­യില്‍ നിന്നും ബ്രേ­ക്ക് എ­ടു­ത്ത് പ്രി­യ­ദര്‍ശ­ന്റെ അ­സി­സ്റ്റന്റ് ഡ­യ­റ­ക്ട­റാ­യി പ്ര­വര്‍­ത്തിച്ചു. സം­വി­ധാ­നം കു­റ­ച്ചെ­ങ്കിലും പഠി­ച്ചു­വെ­ന്ന് വ­ന്ന­പ്പോ­ഴാ­ണ് സ്വ­ന്ത­മാ­യി സിനി­മ ചെയ്യാ­നൊ­രു­ങ്ങി­യത്.

ന­വാ­ഗ­ത­ സം­വി­ധാ­യ­ക­നെ­ന്ന നി­ല­യില്‍ എ­ന്തെ­ങ്കിലും പ്ര­തിസ­ന്ധി നേ­രി­ടേ­ണ്ടി വ­ന്നി­ട്ടുണ്ടോ?

എ­ന്നെ­പ്പോ­ലെ ആ­ദ്യ­മാ­യി സിനി­മ രം­ഗ­ത്തെ­ത്തു­ന്ന എല്ലാ­വര്‍ക്കും പ­ല പ്ര­ശ്‌­ന­ങ്ങളും നേ­രി­ടേ­ണ്ടി­വ­രും. അ­ത് എ­നിക്കും നേ­രി­ടേ­ണ്ടി വ­ന്നി­ട്ടുണ്ട്. ഈ പ്ര­ശ്‌­ന­ങ്ങ­ളൊ­ക്കെ നേ­രി­ട്ടാ­ലേ മു­ന്നോ­ട്ട് പോ­കാ­നാ­കൂ.

സി­നി­മ­ക­ണ്ട­ശേ­ഷം അ­മ്മ­യു­ടെ ഫീ­ഡ് ബാ­ക്ക് എ­ന്താ­യി­രുന്നു?

ഞാനും അ­മ്മയും ഒ­രു­മി­ച്ചാ­ണ് സിനി­മ ക­ണ്ട­ത്. അ­മ്മ ന­ന്നാ­യി­ട്ടു­ണ്ടെ­ന്ന് പ­റ­ഞ്ഞു.

പുതി­യ പ്രോ­ജ­ക്ടു­ക­ളെ­ക്കു­റി­ച്ച് ആ­ലോ­ചി­ച്ച് തു­ടങ്ങിയോ?

നി­ദ്ര റി­ലീ­സാ­യ­തേ­യുള്ളൂ. പുതി­യ പ്രോ­ജ­ക്ടു­കള്‍ ആ­ലോ­ചി­ക്കു­ന്നു­ണ്ട്. അ­ടു­ത്തുത­ന്നെ ഉ­ണ്ടാ­വു­കയും ചെ­യ്യും.

തി­രക്ക­ഥാ രംഗ­ത്ത് വ­രാ­നു­ദ്ദേ­ശി­ക്കു­ന്നുണ്ടോ?

സി­നി­മ­യില്‍ എ­നി­ക്ക് പ­റ്റാ­വു­ന്ന എല്ലാ­മേ­ഖ­ല­ക­ളിലും എ­ത്ത­ണ­മെ­ന്നാ­ണ് എ­ന്റെ ആ­ഗ്ര­ഹം. കു­റേ നല്ല സി­നി­മ­കള്‍ ചെ­യ്യണം.
അ­താ­ണ് ആ­ഗ്രഹം.

സ്വ­ന്ത­ം തി­ര­ക്ക­ഥ­യില്‍ ഒ­രു സിനി­മ അ­ടു­ത്തുത­ന്നെ പ്ര­തീ­ക്ഷിക്കാമോ?

തീര്‍­ച്ച­യാ­യും. എ­ന്റെ തി­ര­ക്ക­ഥ­യില്‍ ഒ­രു സിനി­മ അ­ടു­ത്തുത­ന്നെ വ­രും.

Advertisement