എഡിറ്റര്‍
എഡിറ്റര്‍
പെണ്ണേ നീ തീക്കനലാവണം; ജാമ്യം കിട്ടിയ ദിലീപിനെ സന്ദര്‍ശിച്ചതിന് പിന്നാലെ നടിയ്ക്ക് അനുകൂല പ്രസ്താവനയുമായി നടന്‍ സിദ്ദിഖ്
എഡിറ്റര്‍
Thursday 5th October 2017 1:56pm

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം കിട്ടിയ ദിലീപിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ നടിക്ക് അനുകൂല പ്രസ്താവനയുമായി നടന്‍ സിദ്ദിഖ്.

പെണ്ണേ നിന്റെ കണ്ണുകള്‍ ജ്വലിക്കട്ടെയെന്നും നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനെലെങ്കിലുമാവണമെന്നും വേട്ടയാടാന്‍ മാത്രമറിയാവുന്ന കട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനലായി നീ മാറണമെന്നും സിദ്ദീഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

”പെണ്ണേ നിന്റെ കണ്ണുകള്‍ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനെലെങ്കിലുമാവുക. വേട്ടയാടാന്‍ മാത്രമറിയാവുന്ന കട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനല്‍-” ഇതായിരുന്നു സിദ്ദിഖിന്റെ വാക്കുകള്‍.


Dont Miss ഗുജറാത്ത് കലാപത്തിന് മോദി ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി; മോദിക്കെതിരായ സാകിയ ജഫ്രിയുടെ ഹരജി തള്ളി


നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ആദ്യഘട്ടം ആലുവ പൊലീസ് മൊഴിയെടുക്കുന്ന സമയം ദിലീപിനെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിയ വ്യക്തിയായിരുന്നു സിദ്ദിഖ്. ആ സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങളും സിദ്ദിഖ് നേരിടേണ്ടി വന്നിരുന്നു.

ഇതിന് പിന്നാലെ ദിലീപിനെ ശക്തമായി പിന്തുണച്ചുകൊണ്ടായിരുന്നു സിദ്ദിഖ് രംഗത്തെത്തിയത്. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ കോടതി കുറ്റം വിധിക്കുന്നതുവരെ ഒരാളെ പ്രതിയായി കാണുന്നത് അല്‍പ്പത്തരമാണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.

ദിലീപിന് ജാമ്യംകിട്ടയതിന് പിന്നാലെ ദിലീപിനെ അദ്ദേഹത്തിന് വസതിയില്‍ പോയി കണ്ട ആദ്യവ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു സിദ്ദിഖ്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നടിയെ കൂടി പിന്തുണയ്ക്കുന്ന തരത്തിലുള്ള സിദ്ദീഖിന്റെ പോസ്റ്റ്.

Advertisement